ശുഭ്മാന്‍ ഗില്‍ ടീമില്‍ സ്ഥാനമുറപ്പിക്കും. അദ്ദേഹത്തോടൊപ്പം യശസ്വി ജെയ്‌സ്വാള്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ ഓപ്പണറാവും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനമുറപ്പാണ്.

മുംബൈ: ഫെബ്രുവരിക്ക് ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ടി20- ഏകദിന പരമ്പര കളിക്കും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കികൊണ്ടുള്ള ടീമിനെയായിരിക്കും ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ പ്രഖ്യാപിക്കുക. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. 

2024 ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണിത്. അങ്ങനെ തീരുമാനിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനാവും. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ പരീക്ഷിക്കാന്‍ സെലക്റ്റര്‍മാര്‍ തയ്യാറായേക്കും.

അങ്ങനെ വന്നാല്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ സ്ഥാനമുറപ്പിക്കും. അദ്ദേഹത്തോടൊപ്പം യശസ്വി ജെയ്‌സ്വാള്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ ഓപ്പണറാവും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനമുറപ്പാണ്. നാലാം സ്ഥാനത്ത് രാഹുല്‍ ത്രിപാഠിക്ക് വീണ്ടും അവസരം നല്‍കും. ഐപിഎല്ലില്‍ അത്ര മികച്ച ഫോമിലല്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ ഉദ്ദേശ്യം കണക്കിലെടുത്ത് അവസരം നല്‍കിയേക്കും. 

ഈ വര്‍ഷം സഞ്ജു സാംസണ് പകരം ടീമിലെത്തിയ ജിതേശ് ശര്‍മയും സ്ഥാനം നിലനിര്‍ത്തിയേക്കും. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ജിതേഷിനായിരുന്നു. 156.06 സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സാണ് ജിതേഷ് അടിച്ചെടുത്തത്. സഞ്ജു, ജിതേഷിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നു. എന്നാല്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തിരുന്നത്. ഐപിഎല്‍ പുരോഗമിച്ചപ്പോള്‍ സഞ്ജുവിന് ഫോം നിലനിര്‍ത്താനും സാധിച്ചിരുന്നില്ല. 

ഫിനിഷിംഗ് കഴിവ് പരിഗമിച്ച് റിങ്കു സിംഗിനെയും ടീമിലെത്തിയേക്കും. കൂടെ ഹാര്‍ദിക് പാണ്ഡ്യയും. സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നല്‍കിയേക്കും. പകരം വാഷിംഗ്ടണ്‍ സുന്ദര്‍ വരും. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിനൊപ്പം തുടരും. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ടാവില്ല. തുഷാര്‍ ദേഷ്പാണ്ഡെ, മുഹ്‌സിന്‍ ഖാന്‍, മോഹിത് ശര്‍മ എന്നിവരെ പരീക്ഷിക്കാനും സാധ്യതയേറെ. അര്‍ഷ്ദീപ് സിംഗ് സ്ഥാനം നിലനിര്‍ത്തും. 

ഈ ചിത്രങ്ങള്‍ വേട്ടയാടും; ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, തുഷാര്‍ ദേഷ്പാണ്ഡെ, മുഹ്സിന്‍ ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മോഹിത് ശര്‍മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player