മത്സരത്തില്‍ 11 റണ്‍സിന്‍റെ ജയവുമായി പാള്‍ റോയല്‍സ് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗീല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുകയും ചെയ്തു.
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡിട്ട് രാജസ്ഥാന്‍ റോയല്‍സിന്‍റെ സഹ ടീമായ പാള്‍ റോയല്‍സ്. പ്രിട്ടോറിയ ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 140 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ പാള്‍ റോയല്‍സിനായി 20 ഓവറും പന്തെറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു. ഇതാദ്യമായാണ് ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ 20 ഓവറും സ്പിന്നര്‍മാർ പന്തെറിയുന്നത്.
മത്സരത്തില്‍ 11 റണ്‍സിന്‍റെ ജയവുമായി പാള്‍ റോയല്‍സ് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗീല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാള്‍ റോയല്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ പ്രിട്ടോറിയക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെ നേടാനായുള്ളു. 56 റണ്‍സെടുത്ത വില്‍ ജാക്സും 30 റണ്‍സെടുത്ത കെയ്ല്‍ വെറെയ്ന്നെയും മാത്രമെ പ്രിട്ടോറിയക്കായി പൊരുതിയുള്ളു.
പാള്‍ റോയല്‍സിനായി സ്പിന്നര്‍മാരായ ജോർൺ ഫോർച്യൂയിൻ, ദുനിത് വെല്ലാലെഗെ, മുജീബ് ഉര്‍ റഹ്മാന്‍, എൻകബയോംസി പീറ്റർ, ജോ റൂട്ട് എന്നിവര്‍ നാലോവര്‍ വീതം പന്തെറിഞ്ഞു. പാള്‍ റോയല്‍സ് ടീമില്‍ പേസറായി ഡയാന്‍ ഗാലിം ഉണ്ടായിരുന്നെങ്കിലും സ്പിന്ഡ പിച്ചില്‍ ഒരു ഓവര്‍ പോലും പന്തെറിഞ്ഞില്ല.
ജയത്തെക്കുറിച്ച് ചിന്തിക്കാനാവില്ല, സമനിലപോലും അകലെ, മധ്യപ്രദേശിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം
ടി20 ചരിത്രത്തില്‍ തന്നെ ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഒരു ഇന്നിംഗ്സിലെ മുഴുവന്‍ ഓവറുകളും സ്പിന്നര്‍മാര്‍ എറിഞ്ഞ ചരിത്രമുള്ളത്. 2019ല്‍ ലങ്കന്‍ ക്രിക്കറ്റ് ക്ലബ്ബും ബര്‍ഗര്‍ റിക്രിയേഷന്‍ ക്ലബ്ബും തമ്മിലുള്ള മത്സരത്തിലും ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ മലേഷ്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലുമാണിത്. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇതാദ്യമായാണ് 20 ഓവറും സ്പിന്നര്‍മാര്‍ മാത്രം പന്തെറിയുന്നത്.
