ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍. 

ഓവല്‍: ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നാളെ തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ ഉള്‍പ്പെടുത്തി ഇന്ത്യ. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍‌ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്‌ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 

പ്രസിദ്ധ് കൃഷ്‌ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍. 

Scroll to load tweet…

ഓവലില്‍ നാളെ ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും. ലീഡ്സിലെ തകര്‍ച്ചയ്‌ക്ക് പിന്നാലെ സെലക്ഷന്‍ തലവേദനയും ടീം ഇന്ത്യക്കുണ്ട്. സീനിയര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ മടങ്ങിവരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്താലും അശ്വിന്‍ ടീമിലെത്തിയേക്കും. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിൽ നാല് പേസര്‍മാരെന്ന ഇഷ‌്‌ട കോംബിനേഷനും കോലിക്ക് മാറ്റേണ്ടിവരും. 

ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ട് സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ഓരോ ടെസ്റ്റുകളിൽ വിശ്രമം നൽകാന്‍ ടീം ഇന്ത്യ ആലോചിക്കുന്നുണ്ട്. ഓവലില്‍ നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാൽ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരം ഷാര്‍ദുൽ താക്കൂറോ ഉമേഷ് യാദവോ അന്തിമ ഇലവനിലെത്തും. ടെസ്റ്റിൽ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്മാര്‍ എന്ന ആശയത്തോട് പൊതുവെ വിരാട് കോലി യോജിക്കാറില്ല. 

ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 76 റണ്‍സിനും കനത്ത തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. സ്‌കോര്‍ ഇന്ത്യ: 78, 278, ഇംഗ്ലണ്ട്: 432. ആദ്യ ഇന്നിംഗ്സിൽ വെറും 78 റൺസിന് നിലംപൊത്തിയപ്പോൾ തന്നെ ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി. മറുപടിയായി ഇംഗ്ലണ്ട് 432 റൺസിൽ എത്തിയതോടെ ഇന്ത്യയുടെ വഴിയടയുകയും ചെയ്‌തു. 

ടെസ്റ്റ് റാങ്കിംഗ്: വിസ്‌മയ കുതിപ്പില്‍ റൂട്ട് തലപ്പത്ത്; കോലിക്കും പന്തിനും തിരിച്ചടി, രോഹിത്തിന് നേട്ടം

സമ്പൂര്‍ണ ആഭ്യന്തര സീസൺ; ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്‌ത് കേരള ടീം

ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ സഞ്ജു; ഏറ്റവും പ്രധാന സൈനിംഗ് എന്ന് മഞ്ഞപ്പട! കൗതുകമായി ചിത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona