മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിന്‍ഡീസിനെ 2-1ന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ ടോസ് സന്ദര്‍ശകര്‍ക്ക്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. പാകിസ്ഥാന്‍ രണ്ട് സ്‌പിന്നര്‍മാരുമായി ഇറങ്ങുമ്പോള്‍ വിന്‍ഡീസിന് എതിരായ അവസാന ടെസ്റ്റിലെ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.
പരിചയസമ്പന്നരായ ഇംഗ്ലണ്ടും പാക് യുവനിരയും തമ്മിലുള്ള പേസ് പോരാട്ടവുമാകും മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിന്‍ഡീസിനെ 2-1ന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍
റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍
പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍
ഷാന്‍ മസൂദ്, ആബിദ് അലി, അഷര്‍ അലി(നായകന്‍), ബാബര്‍ അസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്‌വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ
ഏകദിന ടീമില്‍ മടങ്ങിയെത്തണം, ലോകകപ്പ് കളിക്കണം; കാരണം വ്യക്തമാക്കി ഇശാന്ത് ശര്‍മ്മ

