ഓസീസിനെതിരെ പാകിസ്ഥാന് ടോസ്; ബാബറിന്റെ വജ്രായുധം പുറത്ത്! ചിന്നസ്വാമിയില്‍ പ്രതീക്ഷിക്കുന്നത് റണ്ണൊഴുക്ക്
ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ കളിക്കുന്നില്ല. പകരം ഉസാമ മിര്‍ ടീമിലെത്തി. ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ബംഗളൂരു: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസീസ് അവസാന മാച്ചില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഓസീസ് ആറാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള പാകിസ്ഥാന്‍ നാലാമതുണ്ട്.
ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ കളിക്കുന്നില്ല. പകരം ഉസാമ മിര്‍ ടീമിലെത്തി. ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ മൂന്നാമതെത്താനുള്ള അവസരമുണ്ട് ഓസ്ട്രേലിയക്ക്. നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തും എത്തിയേക്കാം. തോല്‍വിയാണ് ഫലമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടെ സങ്കീര്‍ണമാവും. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പാകിസ്ഥാനും ഇന്ന ് ജയം അനിവാര്യമാണ്. എന്നാല്‍ ഷദാബിനെ ഒഴിവാക്കിയുള്ള പരീക്ഷണം എങ്ങനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ബംഗളൂരുവിലേത് ചെറിയ ഗ്രൌണ്ടായതിനാല്‍ കൂറ്റന്‍ സ്കോറാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.