Asianet News MalayalamAsianet News Malayalam

ടെസ്റ്റില്‍ മുടിചൂടാമന്നനായി കമ്മിന്‍സ്; ബാറ്റ്സ്‌മാന്‍മാരെ പിന്തള്ളി 2019ലെ മികച്ച താരം

മാര്‍നസ് ലബുഷെയ്ന്‍ അടക്കമുള്ള ബാറ്റ്സ്‌മാന്‍മാര്‍ക്കും കമ്മിന്‍സിന്‍റെ പടയോട്ടത്തില്‍ പിടിച്ചുനില്‍ക്കാനായില്ല

Pat Cummins Test Cricketer of the Year 2019
Author
Dubai - United Arab Emirates, First Published Jan 15, 2020, 3:04 PM IST

ദുബായ്: ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍(2019) പുരസ്‌കാരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്. വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയയുടെ തന്നെ നാഥന്‍ ലയണിനെ ബഹുദൂരം പിന്നിലാക്കിയ കമ്മിന്‍സ് 14 വിക്കറ്റുകള്‍ അധികം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 12 ടെസ്റ്റുകളില്‍ നിന്നായി 59 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്‌ത്തിയത്. മാര്‍നസ് ലബുഷെയ്ന്‍ അടക്കമുള്ള ബാറ്റിംഗ് വിസ്‌മയങ്ങളും കമ്മിന്‍സിന്‍റെ പടയോട്ടത്തില്‍ പിന്നിലായി.

Read more ഹിറ്റ്മാന്‍ മാജിക്കിന് കയ്യടിച്ച് ഐസിസിയും; രോഹിത് മികച്ച ഏകദിന താരം

ലിയോണ്‍ 12 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റ് നേടി. ആറ് മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റുകളുമായി കിവീസിന്‍റെ നീല്‍ വാഗ്‌നറാണ് മൂന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. എല്ലാ ഫോര്‍മാറ്റിലുമായി 2019ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറും പാറ്റ് കമ്മിന്‍സാണ്. കമ്മിന്‍സ് 99 വിക്കറ്റുകളാണ് 2019ല്‍ കീശയിലാക്കിയത്. ഏകദിനത്തില്‍ 31 ഉം ടി20യില്‍ ഒന്‍പത് വിക്കറ്റും സ്വന്തമാക്കി.

കമ്മിന്‍സിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. 2019ല്‍ അമ്പത് ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ കമ്മിന്‍സ് ചാര്‍ലി ടര്‍ണര്‍ക്ക് ശേഷം വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ഓസീസ് പേസര്‍ എന്ന നേട്ടവും പേരിലാക്കി. കരിയറിലാകെ 28 ടെസ്റ്റുകളില്‍ നിന്ന് 134 വിക്കറ്റും 58 ഏകദിനങ്ങളില്‍ 96 വിക്കറ്റും 25 ടി20കളില്‍ 32 വിക്കറ്റും കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 

Read more: കമ്മിന്‍സിന്‍റെ 'വിക്കറ്റ് വര്‍ഷം' ആയി 2019; കീശയിലായത് രണ്ട് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍; ഷമിക്കും നേട്ടം

Follow Us:
Download App:
  • android
  • ios