ചെന്നൈയില്‍ വിമാനമിറങ്ങുന്നതിന് മുമ്പ് ചെപ്പോക്ക് സ്റ്റേഡിയത്തിന്‍റെ സുന്ദര കാഴ്‌ചയ്‌ക്ക് പ്രധാനമന്ത്രി സാക്ഷിയായി.

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാംദിനം ടീം ഇന്ത്യ വ്യക്തമായ മേല്‍ക്കൈ നേടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലുണ്ടായിരുന്നു. ചെന്നൈയില്‍ വിമാനമിറങ്ങുന്നതിന് മുമ്പ് ചെപ്പോക്ക് ടെസ്റ്റിന്‍റെ സുന്ദര കാഴ്‌ചയ്‌ക്ക് അദേഹം സാക്ഷിയായി. പിന്നാലെ ഈ ചിത്രം അദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

ചെന്നൈയിലെ ഗംഭീര ടെസ്റ്റ് മത്സരത്തിന്റെ സുന്ദരകാഴ്‌ചയ്‌ക്ക് സാക്ഷിയായി എന്ന കുറിപ്പോടെയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. 

Caught a fleeting view of an interesting test match in Chennai. 🏏 🇮🇳 🏴󠁧󠁢󠁥󠁮󠁧󠁿

Posted by Narendra Modi on Sunday, 14 February 2021

അയ്യായിരം കോടിയുടെ വികസന പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധ ടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. 

5000 കോടിയുടെ പദ്ധതികള്‍ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി

ചെപ്പോക്കില്‍ രണ്ടാംദിനവും ടീം ഇന്ത്യയുടെ കയ്യില്‍

ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കോലിപ്പട രണ്ടാംദിനം അവസാനിച്ചപ്പോള്‍ 54-1 എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 249 റണ്‍സിന്‍റെ ലീഡായി. ആദ്യദിനം രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും (161), അജിങ്ക്യ രഹാനെ (67), റിഷഭ് പന്ത് (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കില്‍ രണ്ടാംദിനം 43 റണ്‍സിന് അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിന്‍ താരമായി. 

ചെപ്പോക്കില്‍ രണ്ടാംദിനം സംഭവിച്ചത്, വിശദമായി വായിക്കാം