ഹൈദരാബാദ്: ടെസ്റ്റില്‍ ടീം ഇന്ത്യക്കായി നൂറിലേറെ വിക്കറ്റ് നേടിയിട്ടുള്ള സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുംബൈയില്‍ 2013ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ ടെസ്റ്റില്‍ 10 വിക്കറ്റുമായി മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയെങ്കിലും ഓജയ്‌ക്ക് ഇന്ത്യന്‍ കുപ്പായത്തില്‍ പിന്നീട് കളിക്കാനായില്ല. നീണ്ട കാത്തിരിപ്പിനൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഓജ ഭാവി പരിപാടികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ്. 

Read more: അവസാന ടെസ്റ്റില്‍ 10 വിക്കറ്റും മാന്‍ ഓഫ് ദ മാച്ചും; പിന്നീട് ടീമില്‍ നിന്ന് പുറത്ത്, ഓജ വിരമിച്ചു

'കമന്‍റേറ്റര്‍ പോലെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ലക്ഷ്യം. കരിയറിലുടനീളം മാതാപിതാക്കളുടെ പിന്തുണയുണ്ടായിരുന്നു. അതേ രീതിയില്‍ മകന് അവന്‍റെ പാതയില്‍ പൂര്‍ണ പിന്തുണ നല്‍കും. രക്ഷകര്‍ത്താവ് എന്ന നിലയ്‌ക്ക് കുട്ടികള്‍ക്ക് അനുഭവങ്ങള്‍ പറഞ്ഞുനല്‍കുക പ്രധാനമാണ്' എന്നും പ്രഗ്യാന്‍ ഓജ കൂട്ടിച്ചേര്‍ത്തു. 

Read more: സച്ചിന്‍റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വീഴ്‌ത്തിയ 10 വിക്കറ്റല്ല; ഓജയുടെ കരിയറിലെ ഏറ്റവും വലിയ മുഹൂര്‍ത്തമിത്

കറാച്ചിയില്‍ 2008ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി അരങ്ങേറിയ ഓജ മുപ്പത്തിമൂന്നാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് എതിരെ അരങ്ങേറി. ഇന്ത്യക്കായി 24 ടെസ്റ്റും 18 ഏകദിനങ്ങളും ആറ് ടി20യും കളിച്ചു. ടെസ്റ്റില്‍ 113 വിക്കറ്റ് നേടിയപ്പോള്‍ 6-47 ആണ് മികച്ച പ്രകടനം. ഏഴ് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലുമായി 31 പേരെയും പ്രഗ്യാന്‍ ഓജ പുറത്താക്കി.