കാറപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയെ നയിക്കുന്നതും പന്താണ്.
ഛണ്ഡീഗഡ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാറപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയെ നയിക്കുന്നതും പന്താണ്. ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പന്ത് ടോസ് സമയത്ത് വ്യക്തമാക്കി.
ഷായ് ഹോപ്പ്, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ ഓവര്‍സീസ് താരങ്ങള്‍. പഞ്ചാബ് ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, കഗിസോ റബാദ എന്നിവരേയും ഉള്‍പ്പെടുത്തി. ഡല്‍ഹി ടീമില്‍ വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ കളിക്കുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേക. ഇന്ത്യയുടെ ടെസ്റ്റില്‍ ടീമില്‍ നിന്ന് പുറത്താണ് ഇശാന്ത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റ് മാത്രമാണ് താരം കളിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് കളിക്കുന്ന പന്തിന്‍റെ പ്രകടനത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും താരം സ്ഥാനം പിടിച്ചേക്കാം.
'തല'യുടെ തട്ടകത്തില്‍ വിരാട് കോലിക്കും കാതടപ്പിക്കും ചാന്‍റ്! കുളിരുകോരിച്ച് ദൃശ്യങ്ങള്‍
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം കറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ശശാങ്ക് സിംഗ്.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.

