ഐപിഎല്ലിലെ ഇന്ത്യന്‍ നായകരുട പ്രകടനം സന്തോഷം പകരുന്നതാണെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ഇന്ത്യന്‍ നായകരായ കളിക്കാര്‍ മികവ് കാട്ടുന്നതില്‍ സന്തോഷമുണ്ട്. ഗുജറാത്തിനായി ഹാര്‍ദ്ദിക്കും ലഖ്നൗവിനായി രാഹുലും രാജസ്ഥാനായി സഞ്ജുവും നായകന്‍മാരെന്ന നിലയില്‍ മികവു കാട്ടി.
ദില്ലി: ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെ(GT) ചാമ്പ്യന്‍മാരാക്കിയതോടെം ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കുന്നവരുടെ പട്ടികയിലേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) കൂടി എത്തിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജു സാംസണും(Sanju Samson) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ പ്ലേ ഓഫിലെത്തിച്ച കെ എല്‍ രാഹുലുമെല്ലാം(KL Rahul) ഐപിഎല്ലില്‍ തിളങ്ങിയ ഇന്ത്യന്‍ നായകരാണ്. ഐപിഎല്ലില്‍ ഇത്തവണ തിളങ്ങിയില്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ശ്രേയസ് അയ്യരും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തുമെല്ലാം ഭാവി നായകരായി പരിഗണിക്കപ്പെടുന്ന കളിക്കാരാണ്.
ഐപിഎല്ലിലെ ഇന്ത്യന്‍ നായകരുട പ്രകടനം സന്തോഷം പകരുന്നതാണെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ഇന്ത്യന്‍ നായകരായ കളിക്കാര്‍ മികവ് കാട്ടുന്നതില്‍ സന്തോഷമുണ്ട്. ഗുജറാത്തിനായി ഹാര്‍ദ്ദിക്കും ലഖ്നൗവിനായി രാഹുലും രാജസ്ഥാനായി സഞ്ജുവും നായകന്‍മാരെന്ന നിലയില്‍ മികവു കാട്ടി. യുവതാരങ്ങള്‍ ഇത്തരത്തില്‍ നായകനിരയിലേക്ക് കടന്നുവരുന്നത് കാണുന്നത് തന്നെ സന്തോഷമാണ്.

യുവതാരങ്ങള്‍ ടീമുകളെ നയിക്കുന്നത് കാണാന്‍ തന്നെ ചന്തമാണ് . കളിക്കാരെന്ന നിലയിലും വ്യക്തികളെന്ന നിലയിലും വളരാന്‍ ക്യാപ്റ്റന്‍സി അവരെ സഹായിക്കും. ഐപിഎല്ലില്‍ യുവ ഇന്ത്യന്‍ നായകന്‍മാരുള്ളതിനെ പ്രതീക്ഷയോടൊണ് കാണുന്നത് എന്നും ദ്രാവിഡ് പറഞ്ഞു.
സിറാജ് മുതല്‍ ഹസരങ്ക വരെ, ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ 'ആറാട്ട്' നടത്തിയ അഞ്ച് ബൗളര്‍മാര്‍
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം നേടുകയായിരുന്നു. സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലറങ്ങിയ രാജസ്ഥാന്‍ റോയല്‍സാകട്ടെ വമ്പന്‍മാരെ ഞെട്ടിച്ച് ഫൈനലിലെത്തി അത്ഭുത്തപെടുത്തി. കെ എല്‍ രഹുലിന്‍റെ നേതൃത്വത്തിലിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫ് കളിച്ചപ്പോള്‍ റിഷഭ് പന്തിന്‍റെ നേതൃത്വിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നേരി വ്യത്യാസത്തിലാണ് പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായത്.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ കൊല്‍ക്കത്തയും മായങ്ക് അഗര്‍വാളിന്‍റെ നേതൃത്വത്തിലിറങ്ങിയ പ‍്ചാബ് കിംഗ്സും പ്ലേ ഓഫ് കളിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
