Asianet News MalayalamAsianet News Malayalam

അവര്‍ വിശ്രമിക്കട്ടെ; പേസര്‍മാര്‍ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റ് ഒഴിഞ്ഞുകൊടുത്ത് ദ്രാവിഡും രോഹിത്തും കോലിയും

പേസര്‍മാര്‍ക്കാണ് ഗ്രൗണ്ടില്‍ കൂടുതല്‍ അധ്വാനം വേണ്ടിവരിക എന്നത് കണക്കിലെടുത്ത് മത്സരങ്ങള്‍ക്കിടയില്‍ മതിയായ വിശ്രമം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് മൂവരും തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റ് നീക്കിവെച്ചത്.

Rahul Dravid, Rohit Sharma and Virat Kohli give-up business class seats to pacers
Author
First Published Nov 8, 2022, 10:32 AM IST

മെല്‍ബണ്‍: വിമാനയാത്രയില്‍ ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍ക്കായി തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റ് ഒഴിഞ്ഞുകൊടുത്ത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന സൂപ്പര്‍ 12വിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ 71 റണ്‍സിന് വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായശേഷം ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിനായി ഇന്ത്യന്‍ ടീം അഡ്‌ലെയ്ഡിലേക്ക് പറന്നിരുന്നു. ഈ യാത്രയിലാണ് പേസര്‍മാര്‍ക്കായി ദ്രാവിഡും കോലിയും രോഹിത്തും തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒഴിഞ്ഞുകൊടുത്തത്.

പേസര്‍മാര്‍ക്ക് കാല് നീട്ടിവെച്ച് മതിയായി വിശ്രമിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗം വെളിപ്പെടുത്തിയത്. പേസര്‍മാര്‍ക്കാണ് ഗ്രൗണ്ടില്‍ കൂടുതല്‍ അധ്വാനം വേണ്ടിവരിക എന്നത് കണക്കിലെടുത്ത് മത്സരങ്ങള്‍ക്കിടയില്‍ മതിയായ വിശ്രമം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് മൂവരും തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റ് നീക്കിവെച്ചത്.

വിശ്വാസം കാക്കാതെ കാര്‍ത്തിക്കും റിഷഭ് പന്തും, സെമിയില്‍ രാഹുലിനെ കീപ്പറാക്കണമെന്ന് ആവശ്യം

ഐസിസി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരു ടീമിലെ നാലു പേര്‍ക്ക് മാത്രമാണ് വിമാനയാത്രയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കുക. ടീമിന്‍റെ നായകന്‍, വൈസ് ക്യാപ്റ്റന്‍, പരിശീലകന്‍, ടീം മാനേജര്‍ എന്നിവര്‍ക്കാണ് സാധാരണഗതിയില്‍ ഇത് മിക്കവാറും ടീമുകളും നീക്കി വെക്കാറുള്ളത്. എന്നാല്‍ ലോകകപ്പിനിടെ ഓസ്ട്രേലിയയിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോഴും വിമാന യാത്ര നടത്തേണ്ടിവന്നതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വിശ്രമിക്കാന്‍ കഴിയുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ അനുവദിക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമി പോരിന് മുമ്പ് രോഹിത്തിന് പരിക്ക്, ഇന്ത്യക്ക് ആശങ്ക

മുമ്പ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയശേഷം നാട്ടിലേക്ക് തിരിച്ചുവരുമ്പോഴും പേസര്‍മാര്‍ക്കായി ഇത്തരത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നീക്കിവെക്കാന്‍ ടീം മാനേജ്മെന്‍റ് തയാറായിരുന്നു. വ്യാഴാഴ്ചയാണ് ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി പോരാട്ടം. ആദ്യ സെമിയില്‍ പാക്കിസ്ഥാനും ന്യൂസിലന്‍ഡും നാളെ ഏറ്റുമുട്ടും. ഞായറാഴ്ച മെല്‍ബണിലാണ് ഫൈ

Follow Us:
Download App:
  • android
  • ios