Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമി പോരിന് മുമ്പ് രോഹിത്തിന് പരിക്ക്, ഇന്ത്യക്ക് ആശങ്ക

ലോകകപ്പില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രോഹിത്തിനായിട്ടില്ല. നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിന്‍റെ ഇതുവരെയുള്ള നേട്ടം. അതും രണ്ടു തവണ ജീവന്‍ ലഭിച്ചശേഷം.

 

T20 World Cup 2022: Rohit Sharma Injured during practice before Semi Final
Author
First Published Nov 8, 2022, 9:31 AM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. പരിശീലനത്തിനിടെ കൈത്തണ്ടക്ക് പരിക്കേറ്റ രോഹിത് കുറച്ചു നേരം പരിശീലനം നിര്‍ത്തി കയറിപ്പോയെങ്കിലും പിന്നീട് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായി.

കൈത്തണ്ടയില്‍ ഐസ് പാക്ക് വെച്ചാണ് രോഹിത് പിന്നീട് പരിശീലനം തുടര്‍ന്നത്. ഇന്ന് നിര്‍ബന്ധിത പരിശീലന സെഷന്‍ ഉണ്ടായിരുന്നില്ലെങ്കിലും രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. റിസര്‍വ് ബൗളര്‍മാരായ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും മിുഹമ്മദ് സിറാജിന്‍റെയും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളുടെയും പന്തുകള്‍ നേരിട്ട മൂവരും ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തി.

ടി20 ലോകകപ്പ്: ടൂര്‍ണമെന്‍റിലെ താരത്തെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

ഇതിനിടെയാണ് രോഹിത്തിന്‍റെ കൈത്തണ്ടക്ക് പന്തുകൊണ്ട് പരിക്കേറ്റത്. പരിക്കിന്‍റെ വേദനയില്‍ ഉടന്‍ ഗ്രൗണ്ട് വിട്ട രോഹിത് പിന്നീട് തിരിച്ചെത്തിയെന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ലോകകപ്പില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രോഹിത്തിനായിട്ടില്ല. നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിന്‍റെ ഇതുവരെയുള്ള നേട്ടം. അതും രണ്ടു തവണ ജീവന്‍ ലഭിച്ചശേഷം.

വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ രോഹിത്തിന്‍റ ഫോം ഇന്ത്യക്ക് ആശങ്കയായി തുടരുന്നതിനിടെയാണ് പരിക്കിന്‍റെ വാര്‍ത്തയും എത്തിയത്. ഓപ്പണിംഗില്‍ രോഹിത്തും രാഹുലും തുടര്‍ച്ചയായി പരാജയപ്പെട്ടത് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യക്ക് തലവേദനയായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനും സിംബാബ്‌വെക്കെതുമെതിരെ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികളുമായി രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോഴും രോഹിത്തിന് വലിയ സ്കോര്‍ നേടാനായിട്ടില്ല. തുടക്കത്തില്‍ തന്നെ രോഹിത് മടങ്ങുന്നതും രാഹുല്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്നതും പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ സ്കോറിംഗ് ഇഴയുന്നതിനൊപ്പം പിന്നീട് വരുന്ന വിരാട് കോലിയെ അടക്കമുള്ള ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട്.

ഒരു കളിയില്‍ പ്രകനം കൊണ്ട് എങ്ങനെയാണ് താരത്തെ വിലയിരുത്തുക? റിഷഭ് പന്തിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

Follow Us:
Download App:
  • android
  • ios