അച്ഛനെ പോലെ വിക്കറ്റ് കീപ്പറാണ് അന്‍വയ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ദ്രാവിഡ് വിക്കറ്റ് കീപ്പറും റോള്‍ ഏറ്റെടുത്തത്. പിന്നീട് എം എസ് ധോണിയുടെ വരവോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്ററാവുന്നത്.

ബംഗളൂരു: ഇന്ത്യന്‍ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനെ കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരിഞ്ഞെടുത്തു. ടീമിന്റെ വിക്കറ്റ് കീപ്പറും അന്‍വയ് തന്നെയാണ്. ദ്രാവിഡിന്റെ രണ്ടാമത്തെ മകനാണ് അന്‍വയ്. കര്‍ണാടകയ്ക്ക് വേണ്ടി ജൂനിയര്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന അന്‍വയ് അടുത്തിടെ സ്ഥിരതയാര്‍ന്ന് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെയാണ് കര്‍ണാടകയുടെ ക്യാപ്റ്റനാക്കി നിശ്ചയിച്ചത്. അണ്ടര്‍ 14 ദക്ഷിണ മേഖല ടൂര്‍ണമെന്റിലാണ് അന്‍വയ് കര്‍ണാടകയെ നയിക്കുക. ജനുവരി 23 മുതല്‍ ഫെബ്രുവരി 11 വരെ കേരളത്തിലാണ് മത്സരം നടക്കുന്നത്.

അച്ഛനെ പോലെ വിക്കറ്റ് കീപ്പറാണ് അന്‍വയ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ദ്രാവിഡ് വിക്കറ്റ് കീപ്പറും റോള്‍ ഏറ്റെടുത്തത്. പിന്നീട് എം എസ് ധോണിയുടെ വരവോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്ററാവുന്നത്. അന്‍വയുടെ മൂത്ത സഹോദരന്‍ സമിത് ദ്രാവിഡും ക്രിക്കറ്ററാണ്. അണ്ടര്‍ 14 തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സമിത്തിന് ആയിരുന്നു. 2019-20 സീസണില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ സമിത് നേടി.

Scroll to load tweet…

അതേസമയം, രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്. ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് (208) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ പണിപെടേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ആറിന് 131 എന്ന നിലയിലേക്ക് ന്യൂസിലന്‍ഡിന് 337 റണ്‍സ് അടിച്ചെടുക്കാനായി. 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ടീമിന് വിജയപ്രതീക്ഷ നല്‍കിയത്. 

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. 21ന് റായ്പൂരിലാണ് അടുത്ത ഏകദിനം. മൂന്നാം മത്സരം 24ന് ഇന്‍ഡോറില്‍ നടക്കും.

ലോകകപ്പോടെ രോഹിത് ശര്‍മ്മ മാറും; അടുത്ത ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍ ഇവര്‍- റിപ്പോര്‍ട്ട്