മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡിനെ ഇന്ത്യ അണ്ടർ 19 ബി ടീമിലേക്ക് തിരഞ്ഞെടുത്തു. 

ബംഗളൂരു: മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 ബി ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനേയും ഉള്‍പ്പെടുത്തി. ഇന്ത്യ അണ്ടര്‍ 19 എ ടീം, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീം എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 17 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ടീമിലെ ഏക മലയാളി താരം. 

ബ ടീമിന്റെ വിക്കറ്റ് കീപ്പറാണ് 16കാരനായ അന്‍വയ്. അടുത്തിടെ നടന്ന അണ്ടര്‍ 19 ഏകദിന ചലഞ്ചര്‍ ട്രോഫിയില്‍ ടീം സിയില്‍ കളിച്ച അന്‍വയ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഭ്യന്തര ക്രിക്കറ്റില്‍ അണ്ടര്‍ 19 തലത്തില്‍ കര്‍ണാടയക്ക് വേണ്ടിയും അന്‍വയ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ, ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡും ഇന്ത്യ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ കര്‍ണാടയ്ക്ക് വേണ്ടി അണ്ടര്‍ 23 തലത്തില്‍ കളിക്കുന്നുണ്ട് സമിത്.

അതേസമയം, രഞ്ജി ട്രോഫി കളിക്കുന്നതിനാല്‍ ആയുഷ് മാത്രെയെ സെലക്ഷനായി പരിഗണിച്ചില്ല. എസിസി റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വൈഭവ് സൂര്യവന്‍ഷിയേയും ടീമിലേക്ക് പരിഗണിച്ചില്ല. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്‍റെ മകനായ ആര്യവീര്‍ സെവാഗും ടീമിലില്ല.

Scroll to load tweet…

ഇന്ത്യ അണ്ടര്‍ 19 എ സ്‌ക്വാഡ്: വിഹാന്‍ മല്‍ഹോത്ര (ക്യാപ്റ്റന്‍), അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍), വാഫി കാച്ചി, വാന്‍ഷ് ആചാര്യ, വിനീത് വി കെ, ലക്ഷ്യ റായ്ചന്ദാനി, എ രപോലെ, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, അന്‍മോല്‍ജീത് സിംഗ്, മുഹമ്മദ് എനാന്‍, ഹെനില്‍ പട്ടേല്‍, അശുതോഷ് മഹിദ, ആദിത്യ റാവത്ത്, മുഹമ്മദ് മാലിക്.

ഇന്ത്യ അണ്ടര്‍ 19 ബി സ്‌ക്വാഡ്: ആരോണ്‍ ജോര്‍ജ് (ക്യാപ്റ്റന്‍) വേദാന്ത് ത്രിവേദി (വൈസ് ക്യാപ്റ്റന്‍), യുവരാജ് ഗോഹില്‍, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് സിംഗ്, അന്‍വയ് ദ്രാവിഡ്, ആര്‍ എസ് ആംബ്രിഷ്, ബി കെ കിഷോര്‍, നമന്‍ പുഷ്പക്, , ഹേംചുദേശന്‍, ഉദ്ദവ് മോഹന്‍, ഇഷാന്‍ സൂദ്, ഡി ദീപേഷ്, രോഹിത് കുമാര്‍ ദാസ് (സിഎബി).

YouTube video player