Asianet News MalayalamAsianet News Malayalam

ധര്‍മശാലയില്‍ വീണ്ടും മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ സാധ്യതകള്‍ ഇങ്ങനെ

ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്റെ സ\

 

rain again in dharamshala and match may reduced as 20 overs
Author
Dharamshala, First Published Mar 12, 2020, 3:14 PM IST

ധര്‍മശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം നടക്കേണ്ട ധര്‍മശാലയില്‍ വീണ്ടും മഴ. 6.30ന് മുമ്പ് മത്സരം തുടങ്ങാന്‍ ആയില്ലെങ്കില്‍ ഏകദിനം ഉപേക്ഷിച്ചേക്കും. അല്ലെങ്കില്‍ 20 ഓവര്‍ മത്സരമെങ്കിലും കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മഴ പൂര്‍ണമായും നിന്നിരുന്നു. മാത്രമല്ല, ഗ്രൗണ്ടിലെ കവറും മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും മഴ പെയ്തത് ആരാധകരെ നിരാശരാക്കി.

ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്റെ സവിശേഷത. ഹാര്‍ദിക് അടക്കം നാല് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. ശിഖര്‍ ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരാകാന്‍ ആണ് സാധ്യത. കൊവിഡ് 19 ഭീതിയും മഴഭീഷണിയും കാരണം പകുതിയോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്.

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി (നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്ലൂക്വായോ, ക്വിന്റണ്‍ ഡികോക്ക്(നായകന്‍), ഹെന്റിച്ച് ക്ലാസന്‍, കെയ്ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്റിക്സ്, ആന്റിച്ച് നോര്‍ജെ, കേശവ് മഹാരാജ്.

Follow Us:
Download App:
  • android
  • ios