ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റടക്കം നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഫുല്‍ ഫിംഗെയാണ് രാജസ്ഥാനെ തകര്‍ത്തത്. 

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. അപ്പോള്‍ 40 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രഫുല്‍ ഫിംഗെയാണ് രാജസ്ഥാനെ തകര്‍ത്തത്. ഇതുവരെ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പ്രഫുല്‍ സ്വന്തമാക്കി. സാക്കിബ് ഹുസൈനാണ് ഒരു വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 10 ഓവറില്‍ അഞ്ചിന് 70 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (27), ഡോണോവന്‍ ഫെരേര (31) എന്നിവരാണ് ക്രീസില്‍.

പ്രഫുല്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വൈഭവ് സൂര്യവന്‍ഷിയുടെ (0) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. നാലാം പന്തില്‍ ധ്രുവ് ജുറലും (0) മടങ്ങി. അവസാന പന്തില്‍ ലുവന്‍-ഡ്രെ പ്രിട്ടോറിയസ് (0) കൂടി തിരിച്ചയച്ച് പ്രഫുല്‍ രാജസ്ഥാനെ മൂന്നിന് ഒന്ന് എന്ന നിലയിലേക്ക് തള്ളിവിട്ടു. രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളും (1) മടങ്ങി. ഇത്തവണ സാക്കിബ് ഹുസൈന്റെ പന്തില്‍ നിതീഷ് കുമാറിന് ക്യാച്ച്. തുടര്‍ന്ന് മൂന്നാം ഓവറില്‍ റിയന്‍ പരാഗിനേയും (4) മടക്കി പ്രഫുല്‍ രാജസ്ഥാനെ അഞ്ചിന് ഒമ്പത് എന്ന പരിതാപകരമായ നിലയിലേക്ക് തള്ളിവിട്ടു. ഇനി ജഡേജ - ഫെരേര സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.

നേരത്തെ ഇഷാന്‍ കിഷന്റെ (44 പന്തില്‍ 91) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെന്റിച്ച ക്ലാസന്‍ (26 പന്തില്‍ 40), നിതീഷ് കുമാര്‍ (28), സലിന്‍ അറോറ (24), ട്രാവിസ് ഹെഡ് (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി. അനികേത് വര്‍മയുടെ (6) വിക്കറ്റും ഹൈദരാബാദിന് നഷ്ടമായി. ഹര്‍ഷ് ദുബെ (0) സലിലിനൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ.

YouTube video player