അഞ്ച് തുടര്‍തോല്‍വികളില്‍ ഉഴലുകയാണ് കൊല്‍ക്കത്ത. രാജസ്ഥാനാവട്ടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്. ഓപ്പണിംഗില്‍ തുടങ്ങുന്നു കൊല്‍ക്കത്തയുടെ പ്രശ്‌നങ്ങള്‍. കഴിഞ്ഞ സീസണിലെ മിന്നുംതാരം വെങ്കിടേഷ് അയ്യര്‍ ഓപ്പണിംഗിലും മധ്യനിരയിലും പരാജയം.
മുംബൈ: വിജയവഴിയില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്നിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ആണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണ്. വൈകീട്ട് ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ച് തുടര്‍തോല്‍വികളില്‍ ഉഴലുകയാണ് കൊല്‍ക്കത്ത. രാജസ്ഥാനാവട്ടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്. ഓപ്പണിംഗില്‍ തുടങ്ങുന്നു കൊല്‍ക്കത്തയുടെ പ്രശ്‌നങ്ങള്‍. കഴിഞ്ഞ സീസണിലെ മിന്നുംതാരം വെങ്കിടേഷ് അയ്യര്‍ ഓപ്പണിംഗിലും മധ്യനിരയിലും പരാജയം. ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, സാം ബില്ലിംഗ്‌സ് എന്നിവരെയെല്ലാം പരീക്ഷിച്ചിട്ടും
വിജയഫോര്‍മുല കണ്ടെത്താനായിട്ടില്ല. ശ്രേയസ് അയ്യരും ആന്ദ്രേ റസലും പ്രതീക്ഷ.
രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറെ തടയാനുള്ള നിയോഗം ടിം സൗത്തി, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്ക്. വരുണ്‍ ചക്രവര്‍ത്തിയുടെ മോശം ഫോമും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി. ഓറഞ്ച് ക്യാപ്പ് തലയിലുള്ള ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കം നല്‍കിയാല്‍ രാജസ്ഥാനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ബട്‌ലര്‍ സീസണില്‍ നേടിയത് മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 566 റണ്‍സ്.
സഞ്ജു, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്ക് പുറമെ റിയാന്‍ പരാഗ്, അശ്വിന്‍ എന്നിവരും മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ളവര്‍. എന്നാല്‍ ഡാരില്‍ മിച്ചലിന് പകരം ജയിംസ് നീഷം ടീമിലെത്താന്‍ സാധ്യതയേറെയാണ്. ബൗളിംഗിലും രാജസ്ഥാന് തന്നെ മേല്‍ക്കൈ. ട്രെന്റ് ബൗള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍ പേസ് ത്രയവും യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ സഖ്യവും ചേരുമ്പോള്‍ സഞ്ജുവിന് ആശങ്കയില്ല. നേര്‍ക്കുനേര്‍ പോരില്‍ 13ല്‍ കൊല്‍ക്കത്തയും 12ല്‍ രാജസ്ഥാനും ജയിച്ചു. സാധ്യതാ ഇലവന്‍...
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബ്ടലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഡാരില്‍ മിച്ചല്‍/ ജയിംസ് നീഷം, ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ബാബ ഇന്ദ്രജിത്ത്, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹാര്‍ഷിത് റാണ.
