കൊല്‍ക്കത്തക്കെതിരെ ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി ആദ്യ ക്വാളിഫയറിന് രാജസ്ഥാന്‍ യോഗ്യത നേടും.

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം വൈകുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിന് നടക്കേണ്ട മത്സരത്തിന് തൊട്ടു മുമ്പ് ചെറിയ ചാറ്റല്‍ മഴ പെയ്തോതടെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് മത്സരഫലം നിര്‍ണായകമല്ലെങ്കിലും പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രാജസ്ഥാന്‍ റോയല്‍സിന് സംബന്ധിച്ച് ഇന്നത്തെ മത്സരഫലം അതിനിര്‍ണായകമാണ്.

കൊല്‍ക്കത്തക്കെതിരെ ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാനാവും. എന്നാൽ തോല്‍വിയാണെങ്കില്‍ 16 പോയിന്‍റുമായി മൂന്നാം സ്ഥാനത്താവുന്ന രാജസ്ഥാന്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെയാകും നേരിടേണ്ടി വരിക. ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിടേണ്ടിവന്നാലും രാജസ്ഥാൻ മൂന്നാം സ്ഥാനത്താവും.

ആറാടി അഭിഷേക്; പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് രണ്ടാമത്; കൊ‍ൽക്കത്തക്കെതിരെ രാജസ്ഥാന് ജയിക്കാതെ രക്ഷയില്ല

മത്സരം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിട്ടാല്‍ രാജസ്ഥാനും ഹൈദരാബാദിനും 17 പോയിന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുക. നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ ഹൈദരാബാദ്(+0.414) രാജസ്ഥാനെക്കാള്‍(+0.273) ഏറെ മുന്നിലാണെന്നത് അവര്‍ക്ക് അനുകൂലഘടകമാണ്.തുടര്‍ ജയങ്ങളുമായി കുതിച്ച രാജസ്ഥാന്‍ അവസാനം കളിച്ച നാലു കളികളും തോറ്റതാണ് തിരിച്ചടിയായത്.

Scroll to load tweet…

19 പോയിന്‍റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് ഇന്നത്തെ മത്സരംഫലം പ്രസക്തമല്ല. ക്വാളിഫയറും ആദ്യ എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും രണ്ടാം എലമിനേറ്ററും ഫൈനലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയതതിലുമാണ് നടക്കുക. 21നാണ് ആദ്യ ക്വാളിഫയര്‍. 22ന് ആദ്യ എലിമിനേറ്ററും 24ന് രണ്ടാം ക്വാളിഫയറും 26ന് ഫൈനലും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക