ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫിക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആർസിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഗുവാഹത്തി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബി തുഷാര്‍ ദേശ്പാ‌ണ്ഡെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ബ്രിജേഷ് ശര്‍മ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

ആര്‍സിബി ടീമിലും ഒരു മാറ്റമുണ്ട്. ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫിക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആർസിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പുറത്തായ ഹേസല്‍വുഡ് ആര്‍സിബിയുടെ ആദ്യ രണ്ട് കളികളിലും കളിച്ചിരുന്നില്ല. മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് ടോസിട്ടത്. ടോസിട്ടതിന് പിന്നാലെ വീണ്ടും മഴ എത്തിയതിനാല്‍ മത്സരം തുടങ്ങാന്‍ വൈകും.

ചെന്നൈ സൂപ്പർ കിംഗ്സിനേയും ഗുജറാത്ത് ടൈറ്റൻസിനേയും മുംബൈ ഇന്ത്യൻസിനേയും വീഴ്ത്തി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് രാജസ്ഥാൻ റോയൽസ് ആര്‍സിബിക്കെതിരായ പോരിനിറങ്ങുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. ഐപിഎൽ പത്തൊൻപതാം സീസണിൽ തോൽവി അറിയാത്ത ടീമുകളെന്ന റെക്കോര്‍ഡുമായാണ് രാജസ്ഥാനും ബെംഗളൂരുവും നേർക്കുനേർ പോരിനിറങ്ങുന്നത്. മുംബൈയെ തല്ലിത്തകര്‍ത്ത റോയൽസിന്‍റെ യശസ്വീ ജയ്സ്വാൾ-വൈഭവ് സൂര്യവംശി ഓപ്പണിംഗ് കൂട്ടുകെട്ടിലേക്കാണ് ആരാധകര്‍ ഇന്നും ഉറ്റുനോക്കുന്നത്.

Scroll to load tweet…

വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്‍കുന്ന തുടക്കത്തിനൊപ്പം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ. ഇരുടീമും ഇതുവരെ 34 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോള്‍ പതിനേഴിൽ ബെംഗളൂരുവും പതിനാലിൽ രാജസ്ഥാനും ജയിച്ചു. മൂന്ന് മത്സരം ഉപേക്ഷിച്ചു.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്‌മെയർ, ഡോനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ്മ.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിംഗ് ഇലവൻ: വിരാട് കോലി, ഫിലിപ്പ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജോഷ് ഹേസൽവുഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക