ലോകകപ്പോടെ രവി ശാസ്ത്രി ഒഴിയുമ്പോഴാണ് ദ്രാവിഡിന്റെ വരവ്. ഇതിനിടെ രവി ശാസ്ത്രിക്ക് പുതിയ ഉത്തരവാദിങ്ങളായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

അഹമ്മദാബാദ്: മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുക്കും. ലോകകപ്പോടെ രവി ശാസ്ത്രി ഒഴിയുമ്പോഴാണ് ദ്രാവിഡിന്റെ വരവ്. ഇതിനിടെ രവി ശാസ്ത്രിക്ക് പുതിയ ഉത്തരവാദിങ്ങളായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഐപിഎല്ലിനെത്തുന്ന പുതിയ ടീമിന്റെ പരിശീലകനായി ശാസ്ത്രി സ്ഥാനമേറ്റെടുത്തേക്കും.

പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ കോച്ചാവുമെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും ഉണ്ടാവും. മൂവരുമായി അഹമ്മദാബാദ് ടീം പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് സൂചന. കമന്റേറ്റര്‍കൂടിയായ രവി ശാസ്ത്രിക്ക് നിരവധി ടെലിവിഷന്‍ കമ്പനികളുടെ ഓഫറുകളുമുണ്ട്. 

T20 World Cup| അഫ്ഗാനിസ്ഥാന്‍- ന്യൂസിലന്‍ഡ് പൊരാട്ടം ഇന്ന്; നെഞ്ചിടിപ്പ് ഇന്ത്യക്ക്

ഐപിഎല്‍ ടീമിന്റെ പരിശീലകനായാല്‍ കമന്റേറ്ററായി തുടരാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തില്‍ വിവിഎസ് ലക്ഷ്മണിനെപ്പോലെ ടീം ഉപദേഷ്ടാവുകുന്നതും ശാസ്ത്രിയുടെ പരിഗണനിയിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായ ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കമന്റേറ്ററാണ്.

ഇന്ത്യ ഫൈനലിലെത്തണം, എന്നാലെ പാക്കിസ്ഥാന് ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനാവൂവെന്ന് അക്തര്‍