ലോകക്രിക്കറ്റില്‍ ഏറ്റവും മികച്ച പേസ്‌നിരയുള്ള ടീമാണ് ഇന്ത്യ. എന്നാല്‍ മുമ്പ് അങ്ങനെ അല്ലായിരുന്നു. ലക്ഷണമൊത്ത ഒരു പേസര്‍ എന്ന് പറയാന്‍ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാവട്ടെ എല്ലാവരും മികച്ച പ്രകടനം പുറത്തെടക്കുന്നു.

മുംബൈ: ലോകക്രിക്കറ്റില്‍ ഏറ്റവും മികച്ച പേസ്‌നിരയുള്ള ടീമാണ് ഇന്ത്യ. എന്നാല്‍ മുമ്പ് അങ്ങനെ അല്ലായിരുന്നു. ലക്ഷണമൊത്ത ഒരു പേസര്‍ എന്ന് പറയാന്‍ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാവട്ടെ എല്ലാവരും മികച്ച പ്രകടനം പുറത്തെടക്കുന്നു. അടുത്തകാലത്താണ് പേസ് വകുപ്പില്‍ ഇത്ര വലിയൊരു മാറ്റം ഇന്ത്യക്കുണ്ടായത്. ആ മാറ്റം എന്ന് മുതലാണെന്ന് വ്യക്തമായി ആരും പറഞ്ഞിട്ടില്ല. 

എന്നാല്‍ ഇങ്ങനെയൊരു മാറ്റം എപ്പോള്‍ വന്നുവെന്ന് പറയുകയാണ് ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. ''2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ഇന്ത്യ ബൗളിങ് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്. പീന്നീട് ടീമിലെ ബൗളിങ്ങ് വകുപ്പിന്റെ ഗ്രാഫ് മുകളിലേക്കായിരുന്നു.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

എന്നാല്‍ ശാസ്ത്രി പറഞ്ഞ പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെടുകയായിരുന്നു. ചെറിയ സ്‌കോറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം ദയനീയമായിരുന്നു.