ശാസ്ത്രി- വിരാട് കോലി (Virat Kohli) കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ (Team India) മികച്ചതായിരുന്നു. ഇരുവര്‍ക്കും കീഴില്‍ ടെസ്റ്റ് ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കാര്യമായ നേട്ടമൊന്നും നേടാന്‍ സാധിച്ചില്ല.

മുംബൈ: രവി ശാസ്ത്രി (Ravi Shastri) ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചെങ്കിലും ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. ശാസ്ത്രി- വിരാട് കോലി (Virat Kohli) കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ (Team India) മികച്ചതായിരുന്നു. ഇരുവര്‍ക്കും കീഴില്‍ ടെസ്റ്റ് ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കാര്യമായ നേട്ടമൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇരുവര്‍ക്കും കീഴില്‍ ഏത് പിച്ചിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടായി. 

എന്നാല്‍ ശാസ്ത്രി പരിശീലകനായ ശേഷം കോലിക്ക് കീഴില്‍ ലോകകിരീടങ്ങളൊന്നും ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല. ഈയൊരു കാരണം കൊണ്ടുമാത്രം കോലി പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോലിയുടെ പേരുടെ പറയാതെ പിന്തുണ നല്‍കുകയാണ് ശാസ്ത്രി. ഒരു ക്രിക്കറ്ററുടെ പ്രതിഭ വിലയിരുത്തേണ്ടത് അയാള്‍ എത്ര ലോകകപ്പുകള്‍ നേടിയെന്നതിന്റെ അടിസ്ഥാനത്തിലാവരുതെന്നാണ് ശാസ്ത്രി പറയുന്നത്. ''ലോകകപ്പ് നേടാന്‍ കഴിയാത്തതിന്റെ പേരില്‍ മികച്ചൊരു താരം മോശക്കാരനാവില്ല. ഇന്ത്യയുടെ പല മുന്‍ ഇതിഹാസ താരങ്ങള്‍ക്കും ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ ഇവരെക്കൂടാതെ ഇപ്പോഴത്തെ ടീമിലുള്ള രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഏകദിന ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരൊന്നും മോശം ക്രിക്കറ്റര്‍മാരല്ല.'' ശാസ്ത്രി പറഞ്ഞു. 

സച്ചിന്റെ ലോകകപ്പ് നേട്ടവും ശാസ്ത്രി ഉദാഹരണമായെടുത്തു. ''സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും പോലും ഒരു ലോകകപ്പ് നേടാന്‍ ആറു ടൂര്‍ണമെന്റുകളില്‍ കളിക്കേണ്ടി വന്നു. തായും ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പ് നേടിയോ, ഇല്ലയോ എന്നു നോക്കിയല്ല താരങ്ങള്‍ വിലയിരുത്തപ്പെടുന്നത്. നിങ്ങള്‍ എങ്ങനെയാണ് കളിക്കുന്നതെന്നു നോക്കിയാണ് നിങ്ങള്‍ വിലയിരുത്തപ്പെടുന്നത്.'' ശാസ്ത്രി വിശദീകരിച്ചു.

ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീക സ്ഥാനത്ത് നിന്ന് മാറുന്നത്. കോലിയും ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോലിയെ നീക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനവും കോലി ഒഴിയുകയുണ്ടായി.