ക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ഇരുവരേയും കരാറില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ഇപ്പോള്‍ ബിസിസിഐയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

മുംബൈ: ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ വാര്‍ഷിക കോണ്‍ട്രാക്റ്റ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഇരുവരും പുതിയ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

ചുരുക്കത്തില്‍ ശിക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ഇരുവരേയും കരാറില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ഇപ്പോള്‍ ബിസിസിഐയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആഭ്യന്തര ക്രിക്കറ്റിനും ടെസ്റ്റ് ഫോര്‍മാറ്റിനും പ്രധാന്യം നല്‍കുന്ന തീരുമാനമാണിത്. വെല്ലുവിളികള്‍ അതിജീവിച്ച് കരുത്തോടെ ഇഷാനും ശ്രേയ്യസും തിരിച്ചുവരണമെന്നും രവി ശാസ്ത്രി എക്‌സില്‍ കുറിച്ചു. ബിസിസിഐ നടപടിയെ ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും സ്വാഗതം ചെയ്തു.

Scroll to load tweet…
Scroll to load tweet…

അതേസമയം ഇരുവര്‍ക്കുമെതിരായ ബിസിസിഐ അച്ചടക്ക നടപടിയെ പിന്തുണച്ചും വിയോജിച്ചും പ്രതികരണങ്ങള്‍. യുവതാരങ്ങള്‍ക്ക് കൃത്യമായ സന്ദേശമാണ് ബിസിസിഐ തീരുമാനമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇഷാനെതിരായ പ്രതികാര നടപടിയെന്നാണ് മറു വിഭാഗത്തിന്റെ വാദം.

ബിസിസിഐ കോണ്‍ട്രാക്റ്റിലുള്ള താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചോ? ഒന്നും മിണ്ടാതെ അധികൃതര്‍

ബിസിസിഐ നിര്‍ദേശം മറികടന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിന് ഒരുങ്ങിയതാണ് ഇഷാന്‍ കിഷന് തിരിച്ചടിയായത്. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി ഇറങ്ങുന്നതിന് പകരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഐപിഎല്‍ ഒരുക്കത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം. ശ്രേയസ് അയ്യരാകട്ടെ ഫിറ്റ്‌നെസ് വീണ്ടെടുത്തെന്ന് എന്‍സിഎ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പുറം വേദനയെന്ന് കള്ളം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി.