വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ മുന്നേറി.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇരുവരും സെഞ്ചുറി നേടിയിരുന്നു. ഈ പ്രകടനം തന്നെയാണ് ഇരുവര്‍ക്കും ഗുണം ചെയ്തത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് നയിക്കുന്ന പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. ബൗളര്‍മാരുടെ റാങ്കില്‍ മുഹമ്മദ് സിറാജും നേട്ടമുണ്ടാക്കി. ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.
ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ജഡേജ 25-ാം സ്ഥാനത്തെത്തി. മത്സരത്തില്‍ 104 റണ്‍സുമായി ജഡേജ പുറത്താവാതെ നില്‍ക്കുകയായിരുന്നു. വിന്‍ഡീസിന്റെ നാല് വിക്കറ്റുകളും ജഡേജ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ താരവും ജഡേജയായിരുന്നു. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാഹുല്‍ 35-ാം സ്ഥാനത്താണ്. ജയ്‌സ്വാള്‍ ആദ്യ പത്തില്‍ തുടരുന്നുവെങ്കിലും രണ്ട് സ്ഥാനം താരത്തിന് നഷ്ടമായി. ഏഴാം സ്ഥാനത്താണിപ്പോള്‍ താരം. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ 36 റണ്‍സെടുക്കാനാണ് ജയ്‌സ്വാളിന് സാധിച്ചത്. പരിക്കിന് തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റിഷഭ് പന്ത് എട്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 13-ാമതും.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ മാറ്റമൊന്നുമില്ലമില്ല. ദക്ഷിഫ്രിക്കയുടെ കഗിസോ റബാദ രണ്ടാമതും ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി മൂന്നാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത്. വിന്‍ഡീസിനെതിരെ നടത്തിയ ഏഴ് വിക്കറ്റ് പ്രകടനമാണ് സിറാജിനെ 12-ാം സ്ഥാനത്തെത്തിച്ചത്. ജഡേജ 17-ാം സ്ഥാനത്താണ്. ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 21-ാം റാങ്കിലെത്തി. വിന്‍ഡീസിനെതിരെ നാല് വിക്കറ്റ് വീഴ്ത്താന്‍ കുല്‍ദീപിന് സാധിച്ചിരുന്നു.
ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാമത് തുടരുന്നു. വിന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ജയിച്ചെങ്കിലും ഇന്ത്യ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ന്യൂസിലന്‍ഡാണ് അഞ്ചാമത്.



