സീസണിന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായി എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈ തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി.

എഡ്ജ്ബാസ്റ്റണ്‍: രവീന്ദ്ര ജഡേജയും (Ravindra Jadeja) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (CSK) കൂടുതല്‍ അകലുന്നു. കഴിഞ്ഞ സീസണില്‍ സി എസ് കെയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ എല്ലാ പോസ്റ്റുകളും ജഡേജ ഡിലീറ്റ് ചെയ്തു. 2021, 2022 സീസണിലെ ചിത്രങ്ങളാണ് താരം ഡിലീറ്റ് ചെയ്തത്. ഇത് പുതുയ അഭ്യൂഹങ്ങള്‍ക്കും തര്‍ക്കത്തിനും വഴിവെച്ചിരിക്കുകയാണ്.

സീസണിന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായി എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈ തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. ധോണി നായകനായി തിരിച്ചെത്തുകയും ചെയ്തു. 

ഇവര്‍ക്ക് മാത്രം എന്തിനാണിത്ര വിശ്രമം, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം കൊടുക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം

ഇതിന് പിന്നാലെ പരിക്കേറ്റ ജഡേജയ്ക്ക് സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ചെന്നൈയുടെ പ്രധാന താരങ്ങളില്‍ ഒരാളായ ജഡേജയ്ക്ക് കഴിഞ്ഞ സീസണില്‍ ആകെ 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് നേടാനായത്. നേരത്തെ രവീന്ദ്ര ജഡേജയും സിഎസ്‌കെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു.

Scroll to load tweet…

2012ല്‍ മുതല്‍ ജഡേജ സിഎസ്‌കെയ്‌ക്കൊപ്പമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് ഐപിഎല്‍ കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. എം എസ് ധോണി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ക്യാപ്റ്റനായി 33 കാരനായ ജഡേജയെ നിയമിച്ചത്. പക്ഷേ, പൊടുന്നനെ ലഭിച്ച ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം ശരിയായി കൈകാര്യം ചെയ്യാന്‍ ജഡേജയ്ക്ക് കഴിഞ്ഞില്ല. 

വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി; ആരാധകരെ നെഞ്ചോട് ചേർത്ത് വൈകാരിക കുറിപ്പുമായി സഞ്ജു സാംസണ്‍

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സിഎസ്‌കെ മോശം പ്രകടനമാണ് നടത്തിയത്. ജഡേജയ്ക്ക് കീഴില്‍ എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് സിഎസ്‌കെ വിജയിച്ചത്. ജഡേജ നായകനായിരിക്കുമ്പോളും കളിക്കളത്തില്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത് ധോണിയായിരുന്നു.

Scroll to load tweet…

ഈ സീസണാദ്യമാണ് ധോണി ചെന്നൈ ടീമിന്റെ നായകസ്ഥാനം ജഡേജക്ക് കൈമാറിയത്. ധോണിക്കും സുരേഷ് റെയ്‌നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്‌ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു.