Asianet News MalayalamAsianet News Malayalam

'തിരിച്ചുവരവിലേക്കുള്ള വഴിയിലാണ്'; കാറപകടത്തിന് ശേഷം റിഷഭ് പന്തിന്റെ ആദ്യ ട്വീറ്റ്

അപകടത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ ട്വീറ്റാണ് ഇന്ന് പുറത്തുന്നത്. നിലവിലെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പന്ത്. അപകടത്തില്‍ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു.

rishabh pant first tweet after car crash says he is on the road to recovery
Author
First Published Jan 16, 2023, 7:21 PM IST

മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അപകടത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ ട്വീറ്റാണ് ഇന്ന് പുറത്തുന്നത്. നിലവിലെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പന്ത്. അപകടത്തില്‍ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്നുള്ളത് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളമെടുത്ത് രണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാമത്തേതാണ് ഇന്ന് പൂര്‍ത്തിയായത്.

പിന്നാലെയാണ് മുംബൈയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി പറയാനും പന്ത് മറന്നില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം... ''നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനായിരിക്കും. എന്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം ഞാന്‍ നിങ്ങളെ അറിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ ഞാന്‍ തയ്യാറാണ്.'' ഇത്രയുമാണ് പന്ത് കുറിച്ചിട്ടത്. കൂടാതെ ബിസിസിഐക്കും സെക്രട്ടറി ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

പന്തിന് ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പാണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക പന്തിന് വളരെ പ്രയാസമായിരിക്കുമെന്ന് ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. ''എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് പന്തിന് തിരിച്ചുവരാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള സൂചനകള്‍ അത്ര നല്ലതല്ല. കുറഞ്ഞത് 8-9 മാസം അദേഹത്തിന് നഷ്ടമാകും. ലോകകപ്പിലും കളിക്കാനായേക്കില്ല. അടുത്ത സര്‍ജറി എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.'' ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. 

ഐപിഎല്‍ 2023, സെപ്റ്റംബറിലെ ഏഷ്യാ കപ്പ്, ഒക്ടോബറിലെ ഏകദിന ലോകകപ്പ് എന്നിവ റിഷഭിന് നഷ്ടമാകും. ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റിനെ വലച്ച് സെക്‌സ് വീഡിയോ വിവാദം; ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്ത്

Follow Us:
Download App:
  • android
  • ios