ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.  

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പുതിയതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‍മാന്‍ റിഷഭ് പന്തിന്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 

Scroll to load tweet…

സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ 97 റണ്‍സും ബ്രിസ്ബേയ്നില്‍ 89 റണ്‍സും നേടിയ പന്ത് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മായിലിനാണ് വനിതാ വിഭാഗത്തില്‍ പുരസ്കാരം. പാകിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിലെ പ്രകടനമാണ് നേട്ടത്തിലെത്തിച്ചത്.

Scroll to load tweet…

ചെപ്പോക്ക് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്