സന്തോഷം, അത്രമാത്രം! കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് തകര്‍ത്തതിന് പിന്നാലെ കോലിയെ അഭിനന്ദിച്ച് സച്ചിന്‍
സച്ചിന് 49 ഏകദിന സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. ഇന്ന് ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കോലി സെഞ്ചുറി നേടിയതോടെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്കായി.

മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്റെ തന്നെ റെക്കോര്‍ഡാണ് കോലി മറികടന്നത്. സച്ചിന് 49 ഏകദിന സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. ഇന്ന് ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കോലി സെഞ്ചുറി നേടിയതോടെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്കായി. 50-ാം സെഞ്ചുറിയാണ് കോലി നേടിയത്. പിന്നാലെയാണ് കോലിയെ പ്രകീര്‍ത്തിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''ഞാന്‍ നിന്നെ ആദ്യമായി ഡ്രസിംഗ് റൂമില്‍ കണ്ട ദിവസം ഓര്‍ക്കുന്നു. അന്ന് എന്റെ നീയെന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ ഡ്രസിംഗ് റൂമിലുള്ളവരെല്ലാം നിന്നെ പരിഹസിച്ചു. അന്ന് എനിക്കും ചിരിയടക്കാനായില്ല. അധികം വൈകാതെ കഴിവുകൊണ്ട് നീയെന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ഒരു താരമായി മാറിയതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഒരു ഇന്ത്യന്‍ താരം എന്റെ റെക്കോര്‍ഡ് ഭേദിച്ചതിലും എനിക്ക് ഏറെ സന്തോഷം. അതും ലോകകപ്പ് പോലെ വലിയ വേദിയിലെ സെമി ഫൈനില്‍. എന്റെ ഹോംഗ്രൗണ്ടില്‍ കണ്‍മുന്നില്‍ കാണുന്നത് രസമുള്ള കാഴ്ച്ചയാണ്.'' സച്ചിന്‍ സോഷ്യല്‍ മീഡീയിയില്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31) മുന്നാമത്. റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍. 117 റണ്‍സ് നേടിയ കോലി പിന്നാലെ മടങ്ങിയിരുന്നു. ഒമ്പത് ഫോറും രണ്് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സച്ചിനില്‍ നിന്നും കോലി തട്ടിയെടുത്തിരുന്നു. 2003 ലോകകപ്പില്‍ 673 റണ്‍സാണ് കോലി നേടിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോള്‍ റെക്കോര്‍ഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ മൂന്നാമതായി. 2007ല്‍ ലോകകപ്പിലാണ് ഹെയ്ഡന്‍ ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. അതേ ലോകകപ്പില്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്. ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരില്‍. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 558 റണ്‍സാണ് കോലി അടിച്ചെടുത്തത്.