ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. രോഹിത്തും കോലിയുമാവട്ടെ ഏഷ്യാ കപ്പിന് മുമ്പ് ഇനി കളിക്കുന്നില്ല. വിന്‍ഡീസിനെതിരെ ടി20 പരമ്പരയിലും അയര്‍ലന്‍ഡ് പര്യടനത്തിലും യുവനിരയാണ് കളിക്കുന്നത്.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഇന്ത്യ പരീക്ഷണ ടീമിനെ ഇറക്കിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമെതിരെ ആരാധകര്‍. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ കഴിഞ്ഞ തവണത്തെ പോലെ രോഹിത്തും വിരാട് കോലിയും ടീമിന് പുറത്താണ്. ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയായിരുന്നു. യുവതാരങ്ങളായ സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. രോഹിത്തും കോലിയുമാവട്ടെ ഏഷ്യാ കപ്പിന് മുമ്പ് ഇനി കളിക്കുന്നില്ല. വിന്‍ഡീസിനെതിരെ ടി20 പരമ്പരയിലും അയര്‍ലന്‍ഡ് പര്യടനത്തിലും യുവനിരയാണ് കളിക്കുന്നത്. നേരിട്ട് ഏഷ്യാ കപ്പിന് ഇറങ്ങുന്നത് താരങ്ങളെ ബാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. നിര്‍ണായക ഘട്ടത്തിലെ ഇത്തരം പരീക്ഷണങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുമെന്നുമാണ് ആരാധകരുടെ അഭിപ്രായം. ഇത്തരം ആശയങ്ങള്‍ പിന്തുടരുന്ന രോഹിത്തും ദ്രാവിഡും സ്ഥാനമൊഴിഞ്ഞ് പോകണമെന്നാണ് വാദം. ട്വിറ്ററില്‍ ''sackrovid'' എന്ന ടാഗ് ട്രന്റിംഗ് ആയിട്ടുമുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...
അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്‌സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടാണ് പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. പരമ്പരയില്‍ ഇരുവരും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്ഖട്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: കെയ്ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.
വീണ്ടും പരാഗിന്റെ വെടിക്കെട്ട്, സെഞ്ചുറി! വെസ്റ്റ് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ ജയം, ഫൈനലില്‍
