രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. 18 കോടി ആയിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല.

കൊച്ചി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോയിതന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനോട് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍. ഇന്നാണ് സഞ്ജുവിന്റെ ട്രേഡില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. 18 കോടി ആയിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഔദ്യോഗിക പ്രഖ്യാപനം വന്നയുടനെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിച്ചത്. സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''പരിമിതമായ സമയം മാത്രമെ നമ്മള്‍ ഇവിടെയുള്ളൂ. ഞാന്‍ എന്റെ എല്ലാം രാജസ്ഥാന്‍ റോയല്‍സ് വേണ്ടി സമര്‍പ്പിച്ചു. ഇവര്‍ക്കൊപ്പം ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. ജീവതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ബന്ധങ്ങളുണ്ടാക്കി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരേയും എന്റെ കുടുംബം പോലെയാണ് കണ്ടത്. എന്നാലിപ്പോള്‍ ഞാന്‍ മുന്നോട്ടുപോവുകയാണ്. എല്ലാവരോടും കടപ്പെട്ടിരിക്കും.'' സഞ്ജു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

View post on Instagram

മൂന്ന് താരങ്ങളും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന്‍ അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

View post on Instagram

പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

YouTube video player