ഫോക്കസ് ഇപ്പോഴും ഉള്ളിലുണ്ടൈന്ന ക്യാപ്ഷനോടെയാണ് സഞ്ജു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തെ പരിശീലന ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്താണ് പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായെങ്കിലും പരിശീലന വീഡിയോ പങ്കുവച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ- ഓസ്‌ട്രേലിയ അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ് ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശ്രേയസിന് പകരക്കാരനെ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 

പിന്നാലെയാണ് സഞ്ജു വീഡിയോ പങ്കുവച്ചത്. ഫോക്കസ് ഇപ്പോഴും ഉള്ളിലുണ്ടൈന്ന ക്യാപ്ഷനോടെയാണ് സഞ്ജു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തെ പരിശീലന ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്താണ് പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം...

View post on Instagram
Scroll to load tweet…

ഏകദിന ടീമില്‍ ഉള്‍പ്പെടുതിരുന്നോടെ ഐപിഎല്ലിലായിരുന്നു സഞ്ജു ഇനി കളിക്കുക. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് മലയാളി താരം. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക മാത്രമായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം. 

മാര്‍ച്ച് 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം 19 വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കില്ല. ആദ്യ ഏകദിനത്തില്‍ രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്ഖട്.

ഒരു സമയത്ത് കടുത്ത നിരാശ തോന്നിയിരുന്നു! അഹമ്മദാബാദിലെ സെഞ്ചുറിയെ കുറിച്ച് വിരാട് കോലി