2021ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ സഞ്ജു ഇതുവരെ 13 ഏകദിനങ്ങളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്.മൂന്ന് അര്‍ധസെഞ്ചുറികളും ഇതില്‍ പെടുന്നു.

ജൊഹാനസ്‌ബര്‍ഗ്: ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയില്‍ അടിച്ചു തകര്‍ക്കുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ സഞ്ജുവിനെപ്പോലുള്ള ബാറ്റര്‍മാര്‍ക്ക് അനുകൂലമാണെന്നും ഡിവില്ലിയേഴ്സ് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു ഇഷ്ടപ്പെടും. കാരണം, ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ശൈലിക്ക് അനുയോജ്യമാണ്.ബൗണ്‍സും സ്വിംഗുമുള്ള പിച്ചുകളില്‍ ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടാമെങ്കിലും സഞ്ജുവിന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.അതിന് പുറമെ വിക്കറ്റ് കീപ്പറായും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താമെന്നത് ഇന്ത്യക്ക് ഗുണകരമാണെന്നും ഡിവില്ലിയേഴ്സ് പറ‍ഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 ഇന്ന്; വിരാട് കോലിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍

2021ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ സഞ്ജു ഇതുവരെ 13 ഏകദിനങ്ങളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്.മൂന്ന് അര്‍ധസെഞ്ചുറികളും ഇതില്‍ പെടുന്നു. ലോകകപ്പ് ടീമിലും ഏഷ്യാ കപ്പ് ടീമിലും ഇടം നഷ്ടമായ സ‍ഞ്ജുവിന് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര.

ഈ മാസം 17 മുതല്‍ ജൊഹാനസ്ബര്‍ഗിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ക്കായി വ്യത്യസ്ത ടീമിനെയും ക്യാപ്റ്റന്‍മാരെയുമാണ് ഇന്ത്യ ഇത്തവണ അയക്കുന്നത്. ടി20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ കെ എല്‍ രാഹുലും നയിക്കുമ്പോള്‍ 26 മുതല്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. മൂന്ന് ടീമിലും ഇടം നേടിയ താരം റുതുരാജ് ഗെയ്ക്‌വാദ് മാത്രമാണ്.

അവർക്ക് എക്കാലവും ടീമിൽ തുടരാനാവില്ല, പൂജാരയെയും രഹാനെയെയും തഴഞ്ഞതിനെക്കുറിച്ച് ഗാംഗുലി

ഏകദിന ടീമില്‍ തമിഴ്‌നാട് താരം സായ് സുദര്‍ശന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇടവേളക്കുശേഷം സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക