Asianet News MalayalamAsianet News Malayalam

SAvIND : അവന്‍ അജിന്‍ക്യ രഹാനെയ്ക്ക് പകരക്കാരനാവണം; യുവതാരത്തിന്റെ പേര് നിര്‍ദേശിച്ച് ഹര്‍ഭജന്‍

ടെസ്റ്റ് ടീം എങ്ങനെയായിരിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രധാനമായും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ (Ajinkya Rahane) സ്ഥാനം. ഏറെ ഫോമിലല്ല താരം.
 

SAvIND Harbhajan feels youngster is Rahane slot for SA Test series
Author
Mumbai, First Published Dec 5, 2021, 4:54 PM IST

മുംബൈ: ഡിസംബര്‍ മൂന്നിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ (SAvIND) പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമാണ് ഇന്ത്യ  (Team India) ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ടെസ്റ്റ് ടീം എങ്ങനെയായിരിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രധാനമായും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ (Ajinkya Rahane) സ്ഥാനം. ഏറെ ഫോമിലല്ല താരം. രഹാനെയെ പുറത്താക്കണമെന്നുള്ള വാദമുണ്ട്. മാത്രമല്ല, രോഹിത് ശര്‍മ (Rohit Sharma) ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാവുമെന്നുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. 

ഇതിനിടെ രഹാനെയെ ഒഴിവാക്കണമെന്ന വാദം ഉന്നയിച്ചിരിക്കുയാണ് ഇന്ത്യയുടെ വെറ്ററന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. രഹാനെയുടെ പകരക്കാരനെ കുറിച്ചും ഹര്‍ഭജന്‍ സംസാരിച്ചു. കാണ്‍പൂര്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ പകരക്കാരനാവണമെന്നാണ് ഹര്‍ഭജന്റെ പക്ഷം. 

ഹര്‍ഭജന്‍ പറയുന്നതിങ്ങനെ.. ''ശ്രയസ് മനോഹമരമായിട്ടാണ് അന്ന് കളിച്ചത്. അദ്ദേഹം തന്റെ കഴിവ് പുറത്തെടുത്തു. രഹാനെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. അതേസമയം, ശ്രേയിസിന് മധ്യനിരയില്‍ ലഭിച്ച അവസരം മുതലാക്കി. അയ്യരുമായി മുന്നോട്ട് പോവണമെന്നാണ് എന്റെ അഭിപ്രായം. രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഉണ്ടാവുമോ എന്ന് പോലു അറിയില്ല. എന്നാര്‍ ശ്രേയസ് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.'' ഹര്‍ഭജന്‍ പറഞ്ഞു. 

കാണ്‍പൂരില്‍ ശ്രേയസിന്റെ അരങ്ങേറ്റമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍  105 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 65 റണ്‍സുമാണ് ശ്രേയസ് നേടിയത്. 35, 4 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍. 2014ന് ശേഷം 39.01 ശരാശരിയിലാണ് രഹാനെ റണ്‍സ് കണ്ടെത്തുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് മുംബൈ ടെസ്റ്റില്‍ താരത്തെ ഒഴിവാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios