രണ്ട് തവണ വൈകിപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപിച്ചത്. ഇതിനായ പ്രത്യേക അനുമതിയു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് വാങ്ങിയിരുന്നു.

ധാക്ക: ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ വെറ്ററന്‍ താരം ഷാക്കിബ് അല്‍ ഹസന്‍ നയിക്കും. നേരത്തെ, ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ ആശയകുഴപ്പമുണ്ടായിരുന്നു. ഷാക്കിബിന് പുറമെ നൂറുല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മുന്‍ ക്യാപ്റ്റന്‍ മഹ്മുദുള്ള റിയാദ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ നൂറുല്‍ ഹസനും ലിറ്റണും പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമാവുകയായിരുന്നു. ഇതോടെ ഒരിക്കല്‍കൂടി ഷാക്കിബ് ക്യാപ്റ്റനായി. 

ന്യൂസിലന്‍ഡ് ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ടി20 ലോകകപ്പിലും ഷാകിബ് തന്നെ ടീമിനെ നയിക്കും. രണ്ട് തവണ വൈകിപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപിച്ചത്. ഇതിനായ പ്രത്യേക അനുമതിയു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് വാങ്ങിയിരുന്നു. താരങ്ങളുടെ പരിക്കായിരുന്നു ആദ്യത്തെ പ്രശ്‌നം. എപ്പോള്‍ കായികക്ഷമത വീണ്ടെടുക്കാനാവുമെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. 

'കാര്‍ത്തികിന്റെ കാര്യത്തില്‍ രോഹിത്തിനേയും ദ്രാവിഡിനേയും പിന്തുണയ്ക്കണം';വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

ഷാക്കിബ് ബെറ്റിംഗ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാന്‍ തീരുമാനിച്ചതായിരുന്നു മറ്റൊന്ന്. പിന്നീട് കരാര്‍ റദ്ദാക്കിയ ശേഷമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതും ക്യാപ്റ്റനാക്കുന്നതും.

ബംഗ്ലാദേശ് ടീം: ഷാകിബ് അല്‍ ഹസന്‍, അനാമുല്‍ ഹഖ് ബിജോയ്, പര്‍വേസ് ഹുസൈന്‍ ഇമോന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുളള റിയാദ്, നൂറില്‍ ഹസന്‍ സോഹന്‍, ആഫിഫ് ഹുസൈന്‍, സാബിര്‍ റഹ്മാന്‍, മൊസദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, മെഹിദ് ഹസന്‍ മിറാസ്, നസും അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത്ത് ഹുസൈന്‍, ഹസന്‍ മഹ്മൂദ്.

ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡ് പരിഹരിക്കാന്‍ രോഹിത് ശര്‍മ്മ

ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ മാസം 30ന് അഫ്ഗാനിസ്ഥാനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.