പ്രായം 33 ആയെങ്കിലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ അതൊരു തടസമാവില്ലെന്ന് ശശാങ്ക് സിംഗ് വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയത് 30-ാം വയസിലാണ്.
ചണ്ഡീഗഡ്: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ താനുമുണ്ടാകുമെന്ന് പ്രവചിച്ച് ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് താരമായ ശശാങ്ക് സിംഗ്. ഇപ്പോള്‍ എനിക്ക് നടത്താവുന്ന ഒരു പ്രവചനം ഇതാണ്, അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഞാനുമുണ്ടാകും, ഇന്ത്യക്കായി മത്സരങ്ങള്‍ ജയിക്കുകയും ചെയ്യും. അതെങ്ങനെ സംഭവിക്കുമെന്നൊന്നും എനിക്കിപ്പോള്‍ അറിയില്ല. പക്ഷെ അത് സംഭവിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും ശശാങ്ക് സിംഗ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
പ്രായം 33 ആയെങ്കിലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ അതൊരു തടസമാവില്ലെന്ന് ശശാങ്ക് സിംഗ് വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയത് 30-ാം വയസിലാണ്. 2021 മാര്‍ച്ചില്‍ ഇന്ത്യക്കായി അരങ്ങേറിയ സൂര്യകുമാറിപ്പോള്‍ ഇന്ത്യയുടെ ടി20 ടീം നായകനാണെന്നും ശശാങ്ക് പറഞ്ഞു. സൂര്യ മാത്രമല്ല, 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറിയ പ്രവീണ്‍ ടാംബെയും നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്. ടാംബെ ഇന്ത്യക്കായി കളിച്ചില്ലെങ്കിലും 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്നും ശശാങ്ക് സിംഗ് ചോദിച്ചു.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി ഫിനിഷറായി തിളങ്ങിയ ശശാങ്ക് 174 മത്സരങ്ങളില്‍ 350 റണ്‍സടിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളിലൊരാളുമായിരുന്നു ശശാങ്ക് സിംഗ്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ടാമത്തെ താരം. അടുത്ത ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് കിരീടം നേടുമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനായി കളിക്കുന്ന ശശാങ്ക് പ്രവചിച്ചു. 2025ലെ ഐപിഎല്ലിന് മുമ്പ് പഞ്ചാബ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തുമെന്ന് പ്രവചിച്ചിരുന്നു. ശ്രേയസിന്‍റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബ് ശശങ്ക് പറഞ്ഞപോലെ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്തു.


