ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്യ കളിക്കുക. ഇന്നാണ് ആദ്യ ഏകദിനം. ടി20 പരമ്പര 2-1ന് ഇന്ത്യ ജയിച്ചിരുന്നു. അതിന് മുമ്പ് നടന്ന ടെസ്റ്റ് പരമ്പര 2-2 സമനില്‍ അവസാനിക്കുകയായിരുന്നു. ഇന്ന് ധവാനൊപ്പം രോഹിത് ഓപ്പണറായെത്തും.
ലണ്ടന്‍: വരും വര്‍ഷങ്ങളില്‍ രണ്ട് ലോകകപ്പാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. അതിലൊന്ന് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കന്ന ടി20 ലോകകപ്പാണ് (T20 World Cup). രണ്ടാമത്തേത് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം അടുത്തകാലത്തായി ഒരുപാട് നിശ്ചിത ഓവര്‍ പരമ്പരകള്‍ കളിക്കുന്നുണ്ട്. പുതുമുഖ താരങ്ങള്‍ക്ക് അവസരവും നല്‍കുന്നുണ്ട്. സീനിയര്‍ താരം ശിഖര്‍ ധവാന്‍ (Shikhar Dhawan) ഏകദിന ടീമിനൊപ്പം മാത്രമാണിപ്പോള്‍ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം കളിക്കാനൊരുങ്ങുകയാണ് ധവാന്‍. പരമ്പരയ്ക്ക് ശേഷം വിന്‍ഡീസ് (WIvIND) പര്യടനത്തിനുള്ള ഏകദിന ടീമിനെ നയിക്കുന്നതും ധവാനാണ്.
ഏകദിന ടീമില്‍ ധവാന് ഒരു പ്രധാന റോള്‍ വഹിക്കാനുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. ധവാന് അക്കാര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യവുമുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഒരു പരമ്പരയ്ക്ക് പുറപ്പെടുമ്പോള്‍ നന്നായി തയ്യാറെടുക്കേണ്ടതുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി ഞാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. വരുന്ന മത്സങ്ങളില്‍ തിളങ്ങാനാവുമെന്നാണ് വിശ്വാസം. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലാണ് ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നത്. ലോകകപ്പിന് മുമ്പ് കളിക്കാന്‍ കഴിയുന്നത്രയും ലോകകപ്പുകള്‍ കളിക്കണം. ഒരു ഐപിഎല്ലും നടക്കാനുണ്ട്. മാത്രമല്ല, ആഭ്യന്തര മത്സരങ്ങളിലും കളിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പിനെത്താമെന്ന് ഞാന്‍ കരുതുന്നു. എന്റെ സാങ്കേതിക തികവിനെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.'' ധവാന്‍ പറഞ്ഞു.
റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ; സംഭവിച്ചാല്‍ മറികടക്കുക സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളെ
ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്യ കളിക്കുക. ഇന്നാണ് ആദ്യ ഏകദിനം. ടി20 പരമ്പര 2-1ന് ഇന്ത്യ ജയിച്ചിരുന്നു. അതിന് മുമ്പ് നടന്ന ടെസ്റ്റ് പരമ്പര 2-2 സമനില്‍ അവസാനിക്കുകയായിരുന്നു. ഇന്ന് ധവാനൊപ്പം രോഹിത് ഓപ്പണറായെത്തും. ഇതോടെ ഇഷാന്‍ കിഷന്‍ അവസരം ലഭിക്കില്ല. അതേസമയം, വിരാട് കോലി ആദ്യ ഏകദിനം കളിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ ടീമിലെത്തും. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം...
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഓവര്‍ടോണ്‍/ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍, റീസെ ടോപ്ലി.
