99 പന്തുകല്‍ നേരിട്ട ധവാന് മൂന്ന് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 119 റണ്‍സ് കൂട്ടിചേര്‍ക്കാനും ധവാനായിരുന്നു.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ശിഖര്‍ ധവാ (Shikhar Dhawan) ഇന്നിംഗ്‌സായിരുന്നു. 97 റണ്‍സാണ് താരം നേടിയത്. 99 പന്തുകല്‍ നേരിട്ട ധവാന് മൂന്ന് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം (Shubman Gill) 119 റണ്‍സ് കൂട്ടിചേര്‍ക്കാനും ധവാനായിരുന്നു. പ്ലയര്‍ ഓഫ് ദ മാച്ചും ധവാനായിരുന്നു. എന്നാല്‍ സെഞ്ചുറി നേടാന്‍ സാധിക്കാതെ പോയത് അദ്ദേഹത്തിന് കടുത്ത നിരാശയുണ്ടാക്കി. 

ധവാന്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. മത്സരശേഷം സംസാരിക്കുകയായിരുന്നു ധവാന്‍. ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍... ''സെഞ്ചുറി നേടാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ട്. എന്നാല്‍ ടീമിന്റെ കൂട്ടായുള്ള ശ്രമത്തില്‍ സന്തോഷമുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ മികച്ച സ്‌കോര്‍ നേടാന്‍ ടീമിനായി. അവസാന ഓവറുകളില്‍ ആവേശകരമായി. എന്നാല്‍, അമിത സമ്മര്‍ദ്ദത്തിലേക്ക് വീഴാതെ മത്സരം സ്വന്തമാക്കാന്‍ ഇന്ത്യക്കായി. ഫീല്‍ഡിംഗില്‍ കൊണ്ടുവന്ന മാറ്റങ്ങളും നിര്‍ണായകമായി. ഗ്രൗണ്ടിന്റെ വിസ്താരമുള്ള ഭാഗത്തേക്ക് ബാറ്റ്‌സ്മാനെ കളിപ്പിക്കുകയായിരുന്നു ലക്ഷ്യം. മത്സരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും.'' ധവാന്‍ പറഞ്ഞുനിര്‍ത്തി.

മുന്‍ ഇന്ത്യന്‍ താരവും സമ്മതിക്കുന്നു, സഞ്ജുവിന്റെ മുഴുനീള ഡൈവാണ് വിജയം കൊണ്ടുവന്നത്- വൈറല്‍ വീഡിയോ

മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്് (54), ഷംറ ബ്രൂക്സ് (46), ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ശിഖര്‍ ധവാന്‍ (97), ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത; പേരേര ഡിയാസ് പോയാലും ലൂണ തുടരും, കരാര്‍ പുതുക്കി

സഞ്ജു സാംസണ്‍ (12), സൂര്യകുമാര്‍ യാദവ് (13) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.