Asianet News MalayalamAsianet News Malayalam

മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വീണ്ടും കനത്ത പ്രഹരം, ഒരു താരം കൂടി പരിക്കേറ്റ് പുറത്ത്, പരമ്പര നഷ്ടമാവും

ഇതോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനമുണ്ടാകുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പരിക്കും താരത്തെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം പുറംവേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ശ്രേയസിന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനുശേഷമാണ് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്

Shreyas Iyer likely to miss last 3 Tests against England due to back pain
Author
First Published Feb 9, 2024, 12:59 PM IST

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ഖ്യാപിക്കാനിരിക്കെ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി മറ്റൊരു താരം കൂടി പരിക്കേറ്റ് പുറത്ത്. പുറംവേദന മൂലം ബുദ്ധിമുട്ടുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ടെസ്റ്റിലും കളിച്ച ശ്രേയസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

ഇതോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനമുണ്ടാകുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പരിക്കും താരത്തെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം പുറംവേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ശ്രേയസിന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനുശേഷമാണ് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്. ശ്രേയസിന് രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് പുറമെ പരമ്പര മുഴുവനായും നഷ്ടമാകുമോയെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവു. മൂന്നാം ടെസ്റ്റിനായി രാജ്കോട്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ശ്രേയസ് ഉണ്ടാകില്ല. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കായിരിക്കും ശ്രേയസ് പോകുകയെന്നാണ് കരുതുന്നത്.

ഇന്ത്യൻ ടീം പ്രഖ്യാപനം വൈകാന്‍ കാരണം വിരാട് കോലിയല്ല, മറ്റ് രണ്ടുപേര്‍

30 പന്തുകളൊക്കെ നേരിട്ടു കഴിയുമ്പോഴേക്കും തനിക്ക് കടുത്ത പുറംവേദന അനുഭവപ്പെടുന്നതായും ഫോര്‍വേര്‍ഡ് ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ബുദ്ധിമുട്ടുന്നതായും ശ്രേയസ് രണ്ടാം ടെസ്റ്റിനുശേഷം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് ശ്രേയസിന് വീണ്ടും പുറംവേദന അനുഭവപ്പെടുന്നത്. പരിക്കുമൂലം കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ കൂടിയായ ശ്രേയസിന് ഇത്തവണ ഐപിഎല്ലില്‍ കളിക്കാനാകുമോ എന്ന കാര്യത്തിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

360 ഡിഗ്രി മലക്കം മറിഞ്ഞ് ഡിവില്ലിയേഴ്സ്; കോലി വീണ്ടും അച്ഛനാവാൻ പോവുന്നുവെന്ന് പറഞ്ഞത് ശരിയല്ലെന്ന് വിശദീകരണം

ശ്രേയസിന്‍റെ അഭാവത്തില്‍ മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് പ്ലേയിം ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇപ്പോള്‍ പരമ്പരയില്‍ തുല്യത പാലിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios