വനിതകളില്‍ ഇന്ത്യന്‍ താരങ്ങളായ മിതാലി രാജിനെയും(Mithali Raj) ദീപ്തി ശര്‍മയെയും(Deepti Sharma) പിന്തള്ളിയാണ് അമേലിയ കെര്‍ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്.

ദുബായ്: ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി (ICC Player Of The Month Award) ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍(Shreyas Iyer). ന്യൂസിലന്‍ഡ് താരം അമേലിയ കെര്‍(Amelia Kerr) ആണ് മികച്ച വനിതാ താരം. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് ഐറി(Dipendra Singh), യുഎഇയുടെ കൗമാരതാരം വ്രീത്യ അരവിന്ദ്(Vriitya Aravind) എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് അയ്യര്‍ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ശ്രേയസ് ഐസിസി പുരസ്കാരം സ്വന്തമാക്കുന്നത്.

വനിതകളില്‍ ഇന്ത്യന്‍ താരങ്ങളായ മിതാലി രാജിനെയും(Mithali Raj) ദീപ്തി ശര്‍മയെയും(Deepti Sharma) പിന്തള്ളിയാണ് അമേലിയ കെര്‍ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്.

Scroll to load tweet…

വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസും ടി 20യിൽ 16 പന്തില്‍ 25 റൺസും നേടിയ ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 204 റൺസുമായി ടോപ്സ്കോറര്‍ ആയിരുന്നു. മൂന്ന് ഇന്നിംഗ്സിലും പുറത്താകാതെ നിന്ന ശ്രേയസായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

കരുണയില്ലാതെ അശ്വിനും ബുമ്രയും, പിങ്ക് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

ഇന്ത്യക്കെതിരായ പരമ്പരയിലെ മികച്ച ഓള്‍ റൗണ്ട് പ്രകടനമാണ് അമേലിയ കെറിന് പുരസ്കാരം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 353 റണ്‍സ് നേടി ടോപ് സ്കോററായ കെര്‍ ഏഴ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.