ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ എലിമിനേറ്ററിൽ പരാജയപ്പെട്ടതിന് പിന്നാലെ ഫീൽഡർമാരെ പഴിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. മൂന്ന് അനായാസ ക്യാച്ചുകൾ വിട്ടുകളഞ്ഞതാണ് തോൽവിക്ക് കാരണമെന്ന് ഗിൽ പറഞ്ഞു.

മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എലിമിനേറ്ററില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഫീല്‍ഡര്‍മാരെ പഴിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അനായാസ മൂന്ന് ക്യാച്ചുകളാണ് ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ്. ഇതില്‍ രണ്ടും രോഹിത് ശര്‍മയുടേതായിരുന്നു. 81 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിക്ക് നയിച്ചതും. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ്, ജെറാള്‍ഡ് കോട്‌സീ ഒരു ക്യാച്ചും വിട്ടുകളഞ്ഞു. അതിനെ കുറിച്ചാണ് ഗില്‍ സംസാരിച്ചതും. 

ഗില്ലിന്റെ വാക്കുകള്‍... ''മികച്ച മത്സരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവസാന മൂന്ന്-നാല് ഓവറുകള്‍ ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല. പക്ഷേ, ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. മൂന്ന് അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് ഒരു ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുമ്പോള്‍, അത് ബൗളര്‍മാരേയും ബുദ്ധിമുട്ടിക്കും. കാര്യങ്ങള്‍ അവരുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ല. വിക്കറ്റ് വീഴ്ത്താനും സാധിക്കില്ല.'' ഗില്‍ പറഞ്ഞു. 

സായ് സുദര്‍ശന്‍ - വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് നല്‍കിയ സന്ദേശം ലളിതമായിരുന്നു. നിങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഗെയിം കളിക്കുകയെന്ന് മാത്രമാമ് പറഞ്ഞത്. ഈര്‍പ്പം കാരണം ഞങ്ങള്‍ക്ക് എളുപ്പമായി. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ധാരാളം പോസിറ്റീവുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 2-3 മത്സരങ്ങള്‍ ഞങ്ങളുടെ വഴിക്ക് വന്നില്ല. പക്ഷേ എല്ലാ കളിക്കാര്‍ക്കും, പ്രത്യേകിച്ച് സായിക്ക് സീസണ്‍ മികച്ചതായിരുന്നു. അദ്ദേഹം ടീമിന് വലിയ സംഭാവനകള്‍ നല്‍കി.'' ഗില്‍ കൂട്ടിചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. 20 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാണ് സാധിച്ചത്. നാളെ നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സാണ് മുംബൈയുടെ എതിരാളി.

മത്സരത്തില്‍ മോശം തുടക്കമായിരുന്നു ഗുജറാത്തിന്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (1), കുശാല്‍ മെന്‍ഡിസ് (20) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് വാഷിംഗ്ടണ്‍ സുന്ദര്‍ (48) - സായ് സുദര്‍ശന്‍ (80) എന്നിവരാണ് ഗുജറാത്തിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട്. ഈ സഖ്യം ഗുജറാത്തിന് പ്രതീക്ഷയും നല്‍കിയിരുന്നു. അപ്പോഴാണ് ബുമ്രയുടെ വാഷിംഗ്ടണിനെ പുറത്താക്കുന്നത്. പിന്നാലെ ഗുജറാത്ത് പരാജയത്തിലേക്ക് വീഴുകയും ചെയ്തു.