70-80 ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ഡങ്കിപ്പനി ബാധിതനാകുന്നത്. ലോകകപ്പില്‍ ഓസ്ട്രേലിയേക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല.

ചെന്നൈ: ഡങ്കിപ്പനിയെ തുടര്‍ന്ന് ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അഹമ്മദാബാദിലേക്ക്. ശനിയാഴ്ച്ച ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായിട്ടാണ് അഹമ്മദാബാദിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരം അദ്ദേത്തിന് നഷ്ടമാകുമെന്നുള്ള വാര്‍ത്തകളും വന്നിരുന്നു. ഇതിനിടെയാണ് താരം അഹമ്മദാബാദിലേക്ക് തിരിച്ചത്. ഇപ്പോഴും അദ്ദേഹം പാകിസ്ഥാനെതിരെ കളിക്കുമോ എന്നുള്ള കാര്യം തീരുമാനമായിട്ടില്ല. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ പത്ത് ദിവസമെങ്കിലും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

70-80 ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ഡങ്കിപ്പനി ബാധിതനാകുന്നത്. ലോകകപ്പില്‍ ഓസ്ട്രേലിയേക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനെതിരെ കളിക്കാനാകില്ലെന്നും ബിസിസിഐയുടെ ഔദ്യോഗിക കുറിപ്പ് വന്നു. ഗില്ലിന് പകരം ഓസ്ട്രേലിയക്കെതിരെ ഇഷാന്‍ കിഷനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കിഷന്‍ പുറത്തായിരുന്നു. 

അഫ്ഗാനെതിരായ മത്സരത്തിലും കിഷനെ ഓപ്പണ്‍ ചെയ്യിക്കുകയായിരുന്നു. ഗില്ലിന് പകരം യഷ്വസി ജെയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ ടീമിലേക്ക് വിളിക്കാനുള്ള പദ്ധതി അണിയറയിലുണ്ടായിരുന്നു. അപ്പോഴും മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചിരുന്നില്ല. ഇനി എന്തായാലും ഗെയ്കവാദിനേയും ജെയ്‌സ്വാളിനേയും ടീമിലേക്ക് വിളിച്ചേക്കില്ല.

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

ഗില്ലിനെ ഡെങ്കിപ്പനി ചതിച്ചു; റാങ്കിംഗിൽ ബാബർ തന്നെ നമ്പർ വൺ; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കിങ് കോലിയും