Asianet News MalayalamAsianet News Malayalam

ഇതാണ് ഹീറോയിസം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ ഒറ്റയ്ക്ക് നയിച്ച കെ എല്‍ രാഹുലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

95ല്‍ നില്‍ക്കെ ജെറാള്‍ഡ് കോട്‌സീക്കിതെിരെ സിക്‌സ് നേടിയാണ് രാഹുല്‍ സെ്ഞ്ചുറി പൂര്‍ത്തിയാക്കുന്നത്. അടുത്ത ഓവറില്‍ താരം പുറത്താവുകയും ചെയ്തു.

social media lauds kl rahul after his century against south africa in centurion
Author
First Published Dec 27, 2023, 3:27 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നലെ കെ എല്‍ രാഹുലിനെ (101) പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴായിരുന്നു ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രാഹുലിന്റെ സെഞ്ചുറി. രാഹുലിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 245 റണ്‍സാണ് ഇന്ത്യ നേടിയത്. രാഹുലിന് ശേഷമുള്ള ഇന്ത്യയുടെ മികച്ച സ്‌കോര്‍ വിരാട് കോലിയുടേതതാണ്. 38 റണ്‍സാണ് കോലി നേടിയത്.

അതില്‍ നിന്ന് മനസിലാക്കാം സെഞ്ചൂറിയനില്‍ ബാറ്റിംഗ് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന്. 95ല്‍ നില്‍ക്കെ ജെറാള്‍ഡ് കോട്‌സീക്കിതെിരെ സിക്‌സ് നേടിയാണ് രാഹുല്‍ സെ്ഞ്ചുറി പൂര്‍ത്തിയാക്കുന്നത്. അടുത്ത ഓവറില്‍ താരം പുറത്താവുകയും ചെയ്തു. കരിയറില്‍ രാഹുലിന്റെ എട്ടാം സെഞ്ചുറിയാണിത്. സെഞ്ചൂറിയനില്‍ രണ്ടാമത്തേതും. 137 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും 14 ഫോറും നേടിയിരുന്നു. 

സെഞ്ചുറിക്ക് പിന്നാലെ രാഹുലിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ, ബിസിസിഐ, ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് എന്നിവര്‍ക്കെല്ലാം രാഹുലിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. അച്ചടക്കമുള്ള ഇന്നിംഗ്‌സായിരുന്നു രാഹുലിന്റേതെന്നും ഷോര്‍ട്ടുകള്‍ തിരഞ്ഞെടുത്തതെല്ലാം ഗംഭീരമായെന്നും ജാഫര്‍ എക്‌സില്‍ വ്യക്തമാക്കി. ചില ട്വീറ്റുകള്‍ വായിക്കാം...

അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ, ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (5) മടങ്ങി. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ബര്‍ഗര്‍ക്ക് ക്യാച്ച്. വൈകാതെ യഷസ്വി ജെയ്സ്വാളും (17) കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിനും (2) തിളങ്ങാനായില്ല. ഇരുവരേയും ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വിരാട് കോലി (38) ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ലഞ്ച് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ റബാദ ബൗള്‍ഡാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പിന്നീട് കോലിയേയും റബാദ തന്നെ മടക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ആര്‍ അശ്വിന് (8) തിളങ്ങാനായില്ല. പിന്നീട് രാഹുല്‍ - ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ കൂട്ടുകെട്ട് ഉയരുമ്പോള്‍ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയെ (1) മാര്‍കോ യാന്‍സന്‍ ബൗള്‍ഡാക്കി. രാഹുലിന് പുറമെ മുഹമ്മദ് സിറാജാണ് (5) ഇന്ന് പുറത്തായ താരം. പ്രസിദ്ധ് കൃഷ്ണ പുറത്താവാതെ നിന്നു.

കമ്മിന്‍സിന്റെ മാജിക് പന്തില്‍ വിക്കറ്റ് തെറിച്ചു! എന്ത് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ച് ബാബര്‍ അസം - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios