ഇന്ത്യയെ വരെ തോല്‍പ്പിച്ച ടീം അനായാസം സെമിയിലെക്ക് മുന്നേറുകയായിരുന്നു. കഴിഞ്ഞ കളിയില്‍ പാകിസ്ഥാനോട് തോറ്റെങ്കിലും നെതര്‍ലന്‍ഡ്‌സ് ഭീഷണിയാകുമെന്ന് കരുതിയതേ ഇല്ല.

കേപ്ടൗണ്‍: ലോകകപ്പില്‍ ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറിയിരുന്ന ടീം ഇങ്ങനെ പുറത്താകുമെന്ന് സ്വപനത്തില്‍ പോലും ആരും കരുതിയിരുന്നില്ല. നായകന്‍ തെംബ ബാവുമ അടക്കം പലരുടെയും സ്ഥാനവും ഇതോടെ തുലാസിലായി. ലോകകകപ്പുകളില്‍ നിര്‍ഭാഗ്യം പലകുറി ദക്ഷിണാഫ്രിക്കയെ ചതിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ സ്വന്തം കുഴി തോണ്ടുകയായിരുന്നു പ്രോട്ടീസ്.

ഇന്ത്യയെ വരെ തോല്‍പ്പിച്ച ടീം അനായാസം സെമിയിലെക്ക് മുന്നേറുകയായിരുന്നു. കഴിഞ്ഞ കളിയില്‍ പാകിസ്ഥാനോട് തോറ്റെങ്കിലും നെതര്‍ലന്‍ഡ്‌സ് ഭീഷണിയാകുമെന്ന് കരുതിയതേ ഇല്ല. ബൗളര്‍മാര്‍ ചെറിയ സ്‌കോറില്‍ ഓറഞ്ച് പടയെ ഒതുക്കിയെങ്കിലും വമ്പനടിക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണു. ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യങ്ങളെ ഓര്‍ത്ത് എന്നും കൂടെ നിന്നിരുന്ന ആരാധകര്‍ ഇപ്പോള്‍ കട്ട കലിപ്പിലാണ്. ബവുമയ്ക്കും സംഘത്തിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ്.സുവര്‍ണാവസരമായിരുന്നിട്ടും കളഞ്ഞുകുളിച്ചില്ലേയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നെതര്‍ലന്‍ഡ്‌സിനെതിരെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്സ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആറ് ഓവറില്‍ 36 റണ്‍സിനിടെ ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായി. 13 പന്തില്‍ 13 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ഫ്രഡ് ക്ലാസന്‍ എഡ്വേഡ്സിന്റെ കൈകളിലെത്തിച്ചു. 

ആ വിക്കറ്റുകള്‍ കിട്ടിയത് കണ്ട് അശ്വിന് തന്നെ നാണം വന്നു കാണുമെന്ന് കപില്‍ ദേവ്

20 പന്തില്‍ 20 എടുത്ത തെംബാ ബാവുമയെ പോള്‍ വാന്‍ മീകെരന്‍ ബൗള്‍ഡാക്കി. 19 പന്തില്‍ 25 റണ്‍സെടുത്ത റൈലി റൂസ്സയുടെ പോരാട്ടം ബ്രാണ്ടന്‍ ഗ്ലോവര്‍ അവസാനിപ്പിച്ചു. ഏയ്ഡന്‍ മാര്‍ക്രമിനും(13 പന്തില്‍ 17) തിളങ്ങാനായില്ല. ക്ലാസനായിരുന്നു ഈ വിക്കറ്റും. 16-ാം ഓവറിലെ രണ്ടാം പന്തില്‍ ഗ്ലോവറിന്റെ പന്തില്‍ വാന്‍ ഡര്‍ മെര്‍വ് തകര്‍പ്പന്‍ ക്യാച്ചില്‍ മില്ലറെ(17 പന്തില്‍ 17) പുറത്താക്കിയതോടെ പ്രോട്ടീസ് വലഞ്ഞു. വെയ്ന്‍ പാര്‍നല്‍(2 പന്തില്‍ 0), ഹെന്റിച്ച് ക്ലാസന്‍(18 പന്തില്‍ 21) എന്നിവര്‍ മടങ്ങിയെങ്കിലും കേശവ് മഹാരാജും(12 പന്തില്‍ 13), കാഗിസോ റബാഡയും(9*) നടത്തിയ ശ്രമം ജയംകണ്ടില്ല.