സഞ്ജുവിന്‍റെ പ്രതിഭ നോക്കിയാല്‍ അവനും അതുപോലെ വലിയ ഇന്നിംഗ്സ് കളിക്കാന്‍ മികവുള്ള കളിക്കാരനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് അതിനുള്ള മികച്ച അവസരമായിരുന്നു.നിര്‍ഭാഗ്യവശാല്‍ അവന് അതിന് കഴിഞ്ഞില്ല.

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ എം എസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ വണ്‍ ഡൗണായി ഇറക്കിയ സൗരവ് ഗാംഗുലിയുടെ തീരുമാനം പോലെ മലയാളി താരം സഞ്ജു സാംസണും അവസരം നല്‍കിയാല്‍ അത്ഭുതങ്ങള്‍ കാണാനാകുമെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സാബാ കരീം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ അഞ്ചാമതും ആറാമതും ബാറ്റിംഗിനിറക്കിയതിനെക്കുറിച്ചാണ് സാബാ കരീമിന്‍റെ പരാമര്‍ശം. വിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല.

കരിയറിലെ അഞ്ചാം മത്സരത്തില്‍ എം എസ് ധോണി 148 റണ്‍സടിച്ചത് മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയാണ്. ഏതാനും മത്സരങ്ങ്ള്‍ക്ക് ശേഷം അതേ സ്ഥാനത്തിറങ്ങി ധോണി പുറത്താകാതെ 183 റണ്‍സടിച്ചു. പിന്നീടൊരിക്കലും ധോണിക്ക് തിരഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ധോണി ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി.

ഇന്ത്യന്‍ ടീമിന് സ്ഥിരതയില്ല, ഏഷ്യാ കപ്പില്‍ മുന്‍തൂക്കം പാക്കിസ്ഥാനെന്ന് മുന്‍ പാക് താരം

സഞ്ജുവിന്‍റെ പ്രതിഭ നോക്കിയാല്‍ അവനും അതുപോലെ വലിയ ഇന്നിംഗ്സ് കളിക്കാന്‍ മികവുള്ള കളിക്കാരനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് അതിനുള്ള മികച്ച അവസരമായിരുന്നു.നിര്‍ഭാഗ്യവശാല്‍ അവന് അതിന് കഴിഞ്ഞില്ല. അവനിതുവരെ ധോണിയുടേത് പോലെ വലിയൊരു ഇന്നിംഗ്സ് കളിച്ചിട്ടില്ല. അധികം വൈകാതെ അത്തരമൊരു ഇന്നിംഗ്സ് സഞ്ജുവില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും എക്സില്‍(മു‍മ്പ് ട്വിറ്റര്‍)ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സാബാ കരീം പറഞ്ഞു.

Scroll to load tweet…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് ബാറ്റിംഗിനിറങ്ങാറുള്ളത്. എന്നാല്‍ വിന്‍ഡീസിനെിരെ ഇന്ത്യന്‍ ടീമില്‍ അഞ്ചാമതും ആറാമതുമാണ് അവസരം ലഭിച്ചത്. മൂന്നാം നമ്പറില്‍ ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചത്. ആറ്, 27 എന്നിങ്ങനെയാണ് മൂന്നാം നമ്പറില്‍ സഞ്ജുവിന്‍റെ പ്രകടനം. ഓപ്പണറായി നാലു കളികളില്‍ ഇറങ്ങിയ സഞ്ജു 164.06 സ്ട്രൈക്ക് റേറ്റില്‍ 105 റണ്‍സടിച്ചപ്പോള്‍ നാലാം നമ്പറില്‍ എട്ട് കളികളില്‍ 123.91 സ്ട്രൈക്ക് റേറ്റില്‍ 114 റണ്‍സെ നേടിയുള്ളു. ടി20 കരിയറില്‍ ഇതുവരെ അയര്‍ലന്‍ഡിനെതിരെ നേടിയ അര്‍ധസെഞ്ചുറി(77) മാത്രമാണ് സഞ്ജുവിന് എടുത്തു പറയാനുള്ളത്.