പരിശീലകനാകാനുള്ള താല്‍പര്യം പ്രകടമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റമായിരുന്ന സൗരവ് ഗാംഗുലി.

ന്യൂയോര്‍ക്ക്: ഇനിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ദ്രാവിഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് സ്ഥാനമൊഴിയും. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കില്ലെന്ന് ദ്രാവിഡ് ടി20 ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. നിലവില്‍ പരിശീലകനാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് പേര്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ്.

ഇപ്പോള്‍ പരിശീലകനാകാനുള്ള താല്‍പര്യം പ്രകടമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കുകയായിരുന്നു. അടുത്തിടെ, ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതിനെ കുറിച്ച് ഗംഭീര്‍ സംസാരിച്ചിരുന്നു. പരിശീലകനാകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നില്ലെന്നും ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ കോച്ചാകാന്‍ എനിക്ക് ഇഷ്ടമാണ്. പരിശീലകനാകുന്നതില്‍ വലിയ ബഹുമതി വേറെ ഇല്ല. 140 കോടി ഇന്ത്യക്കാരെ ആണ് പ്രതിനിധീകരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞു.

ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ഗംഭീറിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാല്‍ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍: വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍

തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് ഗാംഗുലി പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഗംഭീര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാനാകും. താന്‍ അതിനായി ആഗ്രഹിക്കുന്നുവെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.

ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, ഗംഭീര്‍ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.