Asianet News MalayalamAsianet News Malayalam

നാലാം നമ്പറില്‍ ആ താരം; ലോകകപ്പ് സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് ദാദ

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഔദ്യോഗിക ടീം പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പേ നാലാം നമ്പര്‍ താരത്തെ ഉള്‍പ്പെടുത്തി തന്‍റെ ലോകകപ്പ് സ്‌ക്വാഡിനെ തെരഞ്ഞെടുത്തു.

Sourav Ganguly picks Indian squad for world cup 2019
Author
kolkata, First Published Apr 14, 2019, 2:53 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് നാളെയാണ്. ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് നാലാം നമ്പറില്‍ ആര് വരും എന്നതാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഔദ്യോഗിക ടീം പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പേ നാലാം നമ്പര്‍ താരത്തെ ഉള്‍പ്പെടുത്തി തന്‍റെ ലോകകപ്പ് സ്‌ക്വാഡിനെ തെരഞ്ഞെടുത്തു.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഓപ്പണര്‍മാരായ ടീമില്‍ മൂന്നാം ഓപ്പണറായി കെ എല്‍ രാഹുലിനെ ദാദ ഉള്‍പ്പെടുത്തി. നായകന്‍ വിരാട് കോലി സ്ഥിരം ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ അമ്പാട്ടി റായുഡുവിനെയാണ് നിര്‍ണായകമായ നാലാം നമ്പറില്‍ ഗാംഗുലി ഉള്‍പ്പെടുത്തിയത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയും കേദാര്‍ ജാദവും ബാറ്റിംഗിനിറങ്ങും. 

രവീന്ദ്ര ജഡേജയെ തഴഞ്ഞപ്പോള്‍ വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി ഇടംപിടിച്ചു. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും സ്‌പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യയെന്നും ഇതിഹാസ താരം പറഞ്ഞു. 

ഗാംഗുലിയുടെ ലോകകപ്പ് സ്‌ക്വാഡ്

Rohit Sharma, Shikhar Dhawan, KL Rahul, Virat Kohli, Ambati Rayudu, Mahendra Singh Dhoni, Kedar Jadav, Hardik Pandya, Vijay Shankar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah, Mohammed Shami, Bhuvneshwar Kumar and Umesh Yadav.
 

Follow Us:
Download App:
  • android
  • ios