പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ ഹര്‍ദ്ദിക് പാണ്ഡ്യ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. രണ്ടാം ഓള്‍ റൗണ്ടറുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെയും വിജയ് ശങ്കറെയുമാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഹര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെത്തിയ വിജയ് ശങ്കര്‍ ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ ഹര്‍ദ്ദിക് പാണ്ഡ്യ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. രണ്ടാം ഓള്‍ റൗണ്ടറുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെയും വിജയ് ശങ്കറെയുമാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. നാഗ്പൂര്‍ ഏകദിനത്തില്‍ അവസാന ഓവര്‍ മനോഹരമായി എറിഞ്ഞ വിജയ് ശങ്കറാണ് ജഡേജയെക്കാള്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരാ പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ അധികം റണ്‍സ് വിട്ടുകൊടുത്തില്ലെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് ജഡേജ നേടിയത്. ബാറ്റിംഗിലും കാര്യമായി തിളങ്ങാന്‍ ജഡേജക്ക് ആയിരുന്നില്ല. എന്നാല്‍ വിജയ് ശങ്കറാകട്ടെ ലഭിച്ച അവസരങ്ങളില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവുകാട്ടുകയും ചെയ്തു.