കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ശനിയാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്സ് ആശുപത്രിയിലായിരുന്നു ഗാംഗുലിയുടെ ആൻജിയോപ്ലാസ്റ്റി. 

നിലവിൽ ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഒരു മാസത്തിനകം അദേഹം പഴയ നിലയിലേക്ക് എത്തുമെന്നും ഡോക്ടർമാർ അറിയിച്ചു. വീട്ടിലേക്ക് മാറ്റിയാലും പ്രത്യേക മെഡിക്കൽ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തും. 

ഇരട്ട ഗോളുമായി മെസി, ജയത്തോടെ ബാഴ്‌സ ആദ്യ നാലില്‍; സീരി എയില്‍ മിലാന്‍ ടീമുകള്‍ക്ക് തോല്‍വി

ശനിയാഴ്‌ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.  

ഗാംഗുലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി അദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ഒഡീഷ