ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ തിരിച്ചുവിളിച്ചു. ഫാഫിനൊപ്പം വാന്‍ ഡെര്‍ ഡസ്സനും ടീമില്‍ തിരിച്ചെത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ തിരിച്ചുവിളിച്ചു. ഫാഫിനൊപ്പം വാന്‍ ഡെര്‍ ഡസ്സനും ടീമില്‍ തിരിച്ചെത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇടങ്കയ്യന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം. തബ്രൈസ് ഷംസിക്ക് പകരമാണ് ലിന്‍ഡെ ടീമിലെത്തിയത്.

ലോകകപ്പിന് ശേഷം ഫാഫ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമില്‍ കളിച്ചിട്ടില്ല. അടുത്തിടെയാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയത്. പിന്നീട് ക്വിന്റണ്‍ ഡി കോക്കിനെ ക്യാപ്റ്റനാക്കി നിശ്ചയിക്കുകയായിരുന്നു. 

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), തെംബ ബവൂമ, റാസ്സി വാന്‍ ഡര്‍ ജസ്സന്‍, ഫാഫ് ഡു പ്ലെസിസ്, കെയ്ല്‍ വെറിന്നെ, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ജോന്‍ ജോ്ന്‍ സ്മട്ട്‌സ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ലുംഗി എന്‍ഗിഡി, ലുതോ സിംപാല, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, ജോര്‍ജ് ലിന്‍ഡെ.