പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍

ധര്‍മ്മശാല: ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ദുബായിൽ നിന്ന് ദില്ലിയിൽ വിമാനം ഇറങ്ങിയ ടീം ആദ്യ ഏകദിനത്തിന് വേദിയാവുന്ന ധര്‍മ്മശാലയിലേക്ക് പോയി. വ്യാഴാഴ്‌ചയാണ് പരമ്പരയിലെ ആദ്യ ഏകദിനം.

Read more: പാണ്ഡ്യയും ഭുവിയും തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പതിനാറംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്വിന്‍റൺ ഡി കോക്ക് ആണ് നയിക്കുന്നത്. കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും ടീമിനൊപ്പം ഉണ്ട്. പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. 

Read more: കൊവിഡ്19: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

പരമ്പരയിൽ ആകെ മൂന്ന് മത്സരമുണ്ട്. ഈ മാസം 15ന് ലഖ്നൗവിലും 18ന് കൊൽക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍.

കൊവിഡ് 19 ഭീതിക്കിടയിലും പരമ്പര മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഇരു ബോര്‍ഡുകളും നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവി‍ഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലാവും ടീം സഞ്ചരിക്കുകയെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. പരമ്പര മാറ്റില്ലെന്ന് ബിസിസിഐ കഴിഞ്ഞ വാരം തന്നെ അറിയിച്ചിരുന്നു. 

Read more: എല്ലാം മുന്‍ നിശ്ചയപ്രകാരം നടക്കും; ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത